കോട്ടയം: ദീര്‍ഘകാലം ജനതാദളിന്റെ സംസ്ഥാന ട്രഷററും പാലായിലെ എല്‍ഡിഎഫ് കണ്‍വീനറുമായിരുന്ന സിബി തോട്ടുപുറം എസ്ഡിപിഐയില്‍ ചേര്‍ന്നു. മൂന്നര പതിറ്റാണ്ടായ തന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലെ ഏറ്റവും നല്ല തിരഞ്ഞെടുപ്പാണ് എസ്ഡിപിഐയെന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച് സിബി അവകാശപ്പെട്ടു. ഈരാറ്റുപേട്ടയില്‍ നടന്ന ചടങ്ങില്‍ എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മുവാറ്റുപുഴ അഷ്‌റഫ് മൗലവിയില്‍ നിന്നാണ് സിനിമാ നിര്‍മ്മാതാവും വ്യാപാരിയുമായ സിബി അംഗത്വം സ്വീകരിച്ചത്. പാലാ സ്വദേശിയായ സിബി തോട്ടുപുറം ഹണീ ബീ, മാന്നാര്‍ മത്തായി തുടങ്ങി ഏതാനും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പാലാ കിഴതടിയൂര്‍ സര്‍വീസ് ബാങ്ക് ഭരണസമിതി അംഗമെന്ന നിലയില്‍ ബാങ്ക് തകര്‍ച്ചയിലായതില്‍ സിബിയും ആരോപണവിധേയനാണ്.
















