ന്യൂദല്‍ഹി: ഭാരതം തദ്ദേശീയമായി രൂപകല്‍പന ചെയ്ത ഐഎന്‍എസ് നിസ്താര്‍ ബഹുരാഷ്‌ട്ര നാവികാഭ്യാസ പസഫിക് റീച്ച് 2025 (എക്‌സ്പിആര്‍ 25)ല്‍ പങ്കെടുക്കുന്നതിനായി സിങ്കപ്പൂരിലെ ചാംഗി തുറമുഖത്തെത്തി.
രണ്ടുവര്‍ഷത്തിലൊരിക്കല്‍ സിങ്കപ്പൂര്‍ ആതിഥേയത്വം വഹിക്കുന്ന നാവികാഭ്യാസ ചടങ്ങാണ് പസഫിക് റീച്ച് 2025. നാല്‍പതിലധികം രാജ്യങ്ങള്‍ ഇതില്‍ പങ്കെടുക്കും.
2025 ജൂലൈ 18ന് കമ്മിഷന്‍ ചെയ്ത ഐഎന്‍എസ് നിസ്താര്‍ ആത്മനിര്‍ഭര്‍ ഭാരതം എന്ന ദര്‍ശനത്തിന്റെ ഉദാഹരണമാണ്. ഭാരതത്തിന്റെ നാവികസേന രൂപകല്‍പന ചെയ്ത് നിര്‍മിച്ച എറ്റവും പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍ (ഡിഎസ്‌വി) ആണ് ഐഎന്‍എസ് നിസ്താര്‍.











