Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവരാത്രി പ്രഥമദിനത്തിലെ ആരാധന ശൈലപുത്രിക്ക്

ആചാര്യ എ.കെ.ബി. നായര്‍ by ആചാര്യ എ.കെ.ബി. നായര്‍
Sep 22, 2025, 08:49 am IST
in Samskriti

നവരാത്രി ആചരണത്തിന്റെ ആദ്യദിവസം ഭക്തന്മാര്‍ ആരാധിക്കേണ്ടത് ഹിമവാന്റെയും മേനാദേവിയുടെയും മകളായി ജനിച്ച ശൈലപുത്രി അഥവാ പാര്‍വ്വതി ദേവിയെയാണ്. പരമശിവന്റെ പത്‌നിയും ദക്ഷപ്രജാപതിയുടെ പുത്രിയുമായ സതീദേവി യാഗഭൂമിയില്‍ അച്ഛനാല്‍ അപമാനിതയായപ്പോള്‍ ദേഹത്യാഗം ചെയ്തു. ക്രോധാവേശനായ പരമശിവന്‍ തന്റെ സമൃദ്ധമായ ജടാഭാരം അഴിച്ച് നിലത്തടിച്ചു. അപ്പോള്‍ വീരഭദ്രനും ഭൂതഗണങ്ങളും ഉണ്ടായി. വീരഭദ്രന്‍ ദക്ഷനെ വധിച്ചു. യാഗം പൂര്‍ത്തീകരിക്കുവാന്‍ ശിവന്റെ ഉപദേശപ്രകാരം ബ്രഹ്‌മാവ് ദക്ഷന്റെ കബന്ധത്തില്‍ ആടിന്റെ തല ചേര്‍ത്ത് അദ്ദേഹത്തെ പുനരുജ്ജീവിപ്പിച്ചു. സതിയുടെ വേര്‍പാടില്‍ ദുഃഖിതനായ ശിവന്‍ പുനര്‍വിവാഹിതനാകാന്‍ വിസമ്മതിച്ച് തീവ്രവൈരാഗിയായി മാറി.

പിന്നീട് സതീദേവി പുനര്‍ജന്മത്തില്‍ പാര്‍വ്വതിയായി ശിവനെ ഭര്‍ത്താവായി സ്വീകരിച്ചു. ദാമ്പത്യജീവിതത്തിന്റെ ആദിമാതൃക അര്‍ദ്ധനാരീശ്വര സങ്കല്‍പമാണ്. വിവാഹിതരായാല്‍ പിന്നെ ജീവിതത്തില്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞ് ജീവിക്കുവാന്‍ പാടില്ല. പുരാണങ്ങളില്‍ വിവാഹമോചനത്തെപ്പറ്റി പരാമര്‍ശിക്കുന്നില്ല. അതുകൊണ്ടുതന്നെ വിവാഹമോചനം സനാതന ധര്‍മ്മമനുസരിച്ച് ദോഷമാണ്. ലളിതാസഹസ്രനാമത്തിലെ 634-ാം നാമം ”ശൈലൈന്ദ്രതനയാ” എന്നാണ് (പര്‍വ്വതരാജപുത്രി). പാര്‍വ്വതീദേവിയുടെ സ്വരൂപവര്‍ണ്ണന ശ്രദ്ധിക്കേണ്ടതാണ്.

ഒരു കൈയില്‍ തൃശൂലവും മറ്റേ കൈയില്‍ വിടര്‍ന്ന താമരയും പിടിച്ചിരിക്കുന്ന ദേവി കേശഭാരത്തില്‍ ചന്ദ്രക്കല അണിഞ്ഞിരിക്കുന്നു. നന്ദി എന്ന കാളയുടെ പുറത്താണ് ദേവി ആസനസ്ഥയായിരിക്കുന്നത്. ദാമ്പത്യജീവിതം സമാധാനപരമായി പര്യവസാനിക്കുവാന്‍ ദമ്പതിമാര്‍ നവരാത്രിയുടെ ആദ്യദിവസം വ്രതമനുഷ്ഠിച്ച് ക്ഷേത്രത്തില്‍ ചെന്ന് ശിവ
പാര്‍വ്വതിമാരെ ദര്‍ശിക്കേണ്ടതാണ്. അദ്ധ്യാത്മരാമായണമോ ശിവപുരാണത്തിലെ പാര്‍വ്വതിസ്വയംവരഭാഗമോ വായിക്കുക. ഉമാമഹേശ്വര സ്‌തോത്രവും പാരായണം ചെയ്യാവുന്നതാണ്.

Tags: Navratri FestivalWorship of Shailaputri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി;പ്രപഞ്ചശക്തിയുടെ നവഭാവങ്ങൾ  

Thiruvananthapuram

പൂജപ്പുര നവരാത്രി മഹോത്സവം: കനകസഭാ ദര്‍ശനത്തിന് ഭക്തജന തിരക്ക്, സരസ്വതി ദേവിയുടെ സ്‌കന്ദ മാതാ ഭാവത്തെ മണ്ഡപത്തില്‍ കുടിയിരുത്തും

അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി കുരുന്നിന് ഹരിശ്രീ കുറിക്കുന്നു
Kerala

നവരാത്രി ആത്മജ്ഞാനത്തിലേക്കുള്ള ഒരു സാധകന്റെ സഞ്ചാരം: മാതാ അമൃതാനന്ദമയി ദേവി

India

ഹൈദരാബാദില്‍ നവരാത്രി പൂജ അലങ്കോലപ്പെടുത്താന്‍ നീക്കം; ദുര്‍ഗാ വിഗ്രഹം അക്രമികള്‍ തകര്‍ത്തു

India

ചരിത്രത്തിലാദ്യം… ദുര്‍ഗാപൂജ ആഘോഷങ്ങളില്‍ നിറഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയര്‍ (Video)

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.