കൊല്ലം: പുനലൂരില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന ധനകാര്യ സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു.ഇമ്മാനുവല്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്.
വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ‘ഓപ്പറേഷന്‍ ഷൈലോക്’ എന്ന പേരില്‍ പൊലീസ് പരിശോധന നടത്തിയത്.
പുനലൂര്‍, കൊട്ടാരക്കര, കുന്നിക്കോട് പൊലീസ് സ്റ്റേഷനുകളില്‍ ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. സ്ഥാപനത്തിന്റെ ഉടമ പി.കെ. സജുവിനെ ചോദ്യം ചെയ്യുകയും പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്ന് പൊലീസ് പറഞ്ഞു.
















