തിരുവനന്തപുരം: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്കേറ്റു. പാലോട് ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രനെയാണ് കാട്ടാന ചവിട്ടിയത്.
രാവിലെ 6.45 ഓടെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേയ്‌ക്ക് സ്‌കൂട്ടറില്‍ പോകവെയാണ് സംഭവം. കാട്ടാന റോഡ് മുറിച്ചു കടക്കുമ്പോഴാണ് ജിതേന്ദ്രന്‍ ആ വഴി വന്നത്. ഇത് കണ്ട കാട്ടാന ജിതേന്ദ്രന് നേരെ തിരിഞ്ഞു.
സ്‌കൂട്ടര്‍ കാട്ടാന ചവിട്ടിമറിച്ചിട്ടു. ആക്രമണത്തില്‍ ജിതേന്ദ്രന് വാരിയെല്ലിന് പൊട്ടലുണ്ട്. ആദ്യം പാലോടുള്ള ആശുപത്രിയിലെത്തിച്ച ജിതേന്ദ്രനെ ഓക്സിജന്‍ ലെവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തയായി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
















