Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിറെയില്‍ അടക്കം വികസന പദ്ധതികള്‍ എല്ലാം മുടക്കിയത് ഇടതു വലതു സര്‍ക്കാരുകള്‍: രാജീവ് ചന്ദ്രശേഖര്‍

ദേവസ്വം ജീവനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടതുമുന്നണിയിലെ മന്ത്രിമാരും അല്ലാതെ യഥാര്‍ത്ഥ ഭക്തരെ ആരെയും പമ്പയിലെ സംഗമത്തില്‍ കണ്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2025, 09:47 pm IST
in Kerala

തിരുവനന്തപുരം: ശബരിറെയില്‍ അടക്കം ശബരിമലയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികളെല്ലാം മുടക്കിയത് ഇടതു- വലതു സര്‍ക്കാരുകളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ശബരിമലയിലെ ആചാര വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ നോക്കിയ കമ്യൂണിസ്റ്റ് നേതാവിന്റെ കാപട്യം നിറഞ്ഞ പ്രസംഗം വിശ്വാസ സമൂഹം തള്ളിക്കളഞ്ഞു. ശബരി മലയ്‌ക്കുള്ള കേന്ദ്രഫണ്ടുകള്‍ പാഴാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ നാടകം തിരിച്ചറിഞ്ഞ അയ്യപ്പഭക്തര്‍ വിട്ടുനിന്നതിന്റെ തെളിവായിരുന്നു പമ്പയിലെ ഒഴിഞ്ഞ കസേരകളെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ശബരിമല വികസനമാണ് ഉദ്ദേശമെങ്കില്‍ ശബരീറയിലിന് ഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഭൂമി നല്‍കിയാല്‍ പദ്ധതി നടപ്പാക്കാന്‍ തയാറാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം മറച്ചുപിടിച്ച് വ്യാജ പ്രചാരണം നടത്തുന്നത് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്‌മയുടെ തെളിവാണ്.

ക്ഷേത്രങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്നത് എന്തോ വലിയ ത്യാഗം സഹിക്കുന്നതിന് സമാനമായ രീതിയിലാണ് മുഖ്യമന്ത്രി അയ്യപ്പ സംഗമത്തില്‍ പ്രസംഗിച്ചത്. എന്നാല്‍ അത് ത്യാഗം അല്ല, സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. ക്ഷേത്രങ്ങളും കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്തുവകകളും ഭൂമിയും കവനെന്റിലൂടെ ദേവസ്വം ബോര്‍ഡിലേക്ക് ചേര്‍ത്തപ്പോള്‍ ആ കവനെന്റ് പ്രകാരം നല്‍കുന്ന നഷ്ടപരിഹാരം മാത്രമാണ് ഈ തുക. എന്നാല്‍ കോടിക്കണക്കിന് വില വരുന്ന പതിനായിരക്കണക്കിന് ഏക്കര്‍ ദേവസ്വം ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞിട്ടില്ല. തലസ്ഥാനത്ത് പാളയം ഗണപതി ക്ഷേത്രത്തിന്റെ ഭൂമി ഉള്‍പ്പെടെ നഷ്ടമായ എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് മുന്‍പില്‍ ഉണ്ട്.

സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ത്യാഗം സഹിച്ച് ക്ഷേത്ര ഭരണം നടത്തേണ്ട ആവശ്യമില്ല എന്ന് കേരളത്തിലെ വിശ്വാസികള്‍ പലതവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്. അതുതന്നെയാണ് ബിജെപിക്കും പറയാനുള്ളത്: ഖജനാവില്‍ നിന്ന് പണം മുടക്കി ക്ഷേത്രകാര്യം നടത്തേണ്ട ആവശ്യമില്ല. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം.

പ്രസംഗത്തിനു വേണ്ടിയാണെങ്കിലും മുഖ്യമന്ത്രി ഭഗവത് ഗീത പഠിച്ചത് നന്നായി. ഗീത ഉള്‍പ്പെടെയുള്ള ഭാരതീയ പുരാണങ്ങള്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കാറുണ്ട്. അത്തരം വെളിച്ചം മുഖ്യമന്ത്രിക്കും ഉണ്ടാകട്ടെ. ദേവസ്വം ജീവനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടതുമുന്നണിയിലെ മന്ത്രിമാരും അല്ലാതെ യഥാര്‍ത്ഥ ഭക്തരെ ആരെയും പമ്പയിലെ സംഗമത്തില്‍ കണ്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

Tags: bjpRajeev ChandrasekharAyyappadevaswomSabari Rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.