പത്തനംതിട്ട: പിണറായിയുടെ മനസ്സില്‍ ഭക്തിയുണ്ടെന്നും അതുകൊണ്ടാണ് വേദിയില്‍ അയ്യപ്പവിഗ്രഹം സ്വീകരിച്ചതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി പണ്ടെന്തെങ്കിലും പറഞ്ഞു കാണും. പക്ഷേ ഇപ്പോള്‍ പിണറായി വിജയന്‍ ഭക്തനാണ്. വിജയന്‍ രണ്ട് വട്ടം ശബരിമലയില്‍ വന്നു. അയ്യപ്പനെ കാണാന്‍ വരുന്ന 90 ശതമാനം പേരും സിപിഎമ്മുകാരാണെന്നും പമ്പയില്‍ ആഗോള അയ്യപ്പ സംഗമത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.
യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണ്. എന്നാല്‍, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതി നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ല. തിരുത്തിയ രീതിയിലാണ് സര്‍ക്കാരിന്റെ സമീപനം.
ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രമാണെന്നും പ്രതിപക്ഷത്തുള്ളത് ഷണ്ഡന്മാരാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
















