തിരുവനന്തപുരം: കോര്‍പ്പറേഷനിലെ മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രന്‍ രാജിവച്ചു. സിപിഎം പ്രാദേശിക നേതാവാണ് ഇദ്ദേഹം. ഗുരുതര സാമ്പത്തിക തട്ടിപ്പ് പുറത്തായതോടെ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജി ആവശ്യപ്പെടുകയായിരുന്നു.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജേന്ദ്രനെ പുറത്താക്കി. റോഡ് അറ്റകുറ്റപ്പണിക്കായി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് രാജേന്ദ്രനില്‍ നിന്ന് രാജി വാങ്ങിയത്. തെളിവ് സഹിതം തട്ടിപ്പ് പുറത്തുവന്നിരുന്നു.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജേന്ദ്രനെ പുറത്താക്കിയിട്ടുണ്ട്.
















