വിളക്ക് തെളിച്ച്…
യൂറോപ്യൻ യൂണിയൻ, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ സംയുക്തമായി ഇന്നും നാളെയും കോവളത്തു നടത്തുന്ന ‘ബ്ലൂ ടൈഡ്’ കോൺക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. കേന്ദ്ര ഫിഷറീസ് വകുപ്പുമന്ത്രി രാജീവ് രഞ്ജൻ സിങ്, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.രാജൻ, കെ.എൻ. ബാലഗോപാൽ, ചിഞ്ചുറാണി, വീണ ജോർജ്ജ്, കേരള സർക്കാരിന്റെ ന്യൂദൽഹിയിലെ പ്രതിനിധി കെ.വി. തോമസ് എന്നിവർ സമീപം.
കേന്ദ്രത്തിന് കൂപ്പുകൈ…
കോവളത്ത് നടന്ന ‘ബ്ലൂ ടൈഡ്‌സ്’ രാജ്യാന്തര കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര ഫിഷറീസ് വകുപ്പുമന്ത്രി രാജീവ് രഞ്ജൻ സിങ്, സഹമന്ത്രി ജോർജ്ജ് കുര്യൻ എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്യുന്നു. സംസ്ഥാന മന്ത്രിമാരായ വീണ ജോർജ്ജ്, കെ.എൻ. ബാലഗോപാൽ, കെ. രാജൻ സമീപം.
ചിത്രങ്ങൾ: അനിൽ ഗോപി
















