ബോളിവുഡ് താരം ശിൽപ ഷെട്ടി 50 വയസ്സിലും ആരോഗ്യവും സൗന്ദര്യവുംകൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്നു. അച്ചടക്കമുള്ള ജീവിതശൈലിയും ആരോഗ്യദായകമായ ഭക്ഷണശീലങ്ങളുമാണ് ഇതിന് അടിസ്ഥാനം. ഒപ്പം വ്യായാമങ്ങൾക്കും യോഗയ്‌ക്കും ശിൽപ്പ കൊടുക്കുന്ന പ്രാധാന്യവും. പ്രാണായാമം പോലുള്ള ലളിതമായ ശ്വാസോച്ഛ്വാസ വ്യായാമങ്ങൾ മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ എങ്ങനെ സഹായിച്ചുവെന്ന് പലവട്ടം നടി വിശദീകരിച്ചിട്ടുള്ളതാണ്. ഇൻസ്റ്റാഗ്രാമിൽ അവർ ചേർത്ത വീഡിയോ അടിക്കുറിപ്പ് ഇതുസംബന്ധിച്ച് വിവരിക്കുന്നുണ്ട്.
ഈ ലളിതമായ ശ്വസനരീതി ഭ്രാമരി പ്രാണായാമം അഥവാ ‘വണ്ടിന്റെ മുരൾച്ചശ്വാസം’ എന്നാണ് ആണെനന്് ശിൽപ ഷെട്ടി പറയുന്നഐ. ഇത് ഒരു സമ്പൂർണ്ണ പ്രശ്‌നപരിഹാരങ്ങൾക്കുള്ള ‘രാമബാണം’ ആണ് എന്നവർ വിശേഷിപ്പിക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദത്തിനും മാനസിക ക്ഷീണത്തിനും തികഞ്ഞ ആയുധം എന്നാണ് വിവരണം. തിരക്കേറിയ ജീവിതശൈലിയിൽ സന്തുലിതാവസ്ഥ നിലനിർത്താനും, മാനസിക ശുദ്ധിയും ഏകാഗ്രതയും മെച്ചപ്പെടുത്താനും, വൈകാരികമായി ശാന്തത പാലിക്കാനും ഈ യോഗയുടെ പരിശീലനം സഹായിച്ചതായി അവർ പുകഴ്‌ത്തുന്നു.
ഭ്രാമരി യോഗ അവതരിപ്പിച്ച് അവർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചേർത്ത വീഡിയോ വൈറലായിട്ടുണ്ട്.
സുഖപ്രദമായ ഒരു ഇരിപ്പിടം കണ്ടെത്തുക, ഒരു യോഗ മാറ്റ് അഭികാമ്യം, നിങ്ങളുടെ നട്ടെല്ല് നേരെയും വിശ്രമത്തിലും സൂക്ഷിക്കുക. കണ്ണുകൾ സാവധാനം അടച്ച് കുറച്ച് തവണ ആഴത്തിൽ ശ്വസിക്കുക.
തള്ളവിരലുകൾ ഉപയോഗിച്ച് കണ്ണുകൾ അടച്ച് ചൂണ്ടുവിരലുകൾ നെറ്റിയിൽ വയ്‌ക്കുക, മറ്റ് വിരലുകൾ നിങ്ങളുടെ മുഖത്ത് ലഘുവായി വയ്‌ക്കുക.
നിങ്ങളുടെ മൂക്കിലൂടെ ആഴത്തിലും സാവധാനത്തിലും ശ്വസിക്കുക.
നിങ്ങൾ സാവധാനം ശ്വാസം വിടുമ്പോൾ, ഒരു വണ്ടുമുരളുന്നതുപോലെ ശബ്ദം പുറപ്പെടുവിക്കുക. ഈ മുരൾച്ച നിങ്ങളുടെ തലയ്‌ക്കും നെഞ്ചിനും ഉള്ളിൽ പ്രകമ്പനങ്ങൾ ഉണ്ടാക്കും.
ഭ്രാമരി പ്രാണായാമത്തിന്റെ പ്രയോജനങ്ങൾ ഏറെയാണെന്നും ശിൽപ്പ വിശദീകരിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: യോഗാസനക്രിയകൾ, പ്രാണായാമം തുടങ്ങിയവ അതേക്കുറിച്ച് അറിയാവുന്നവരിൽനിന്ന് നേരിട്ട് മനസ്സിലാക്കി ചെയ്യാൻ ശ്രമിക്കുക)
















