മലപ്പുറം: മങ്കടയില്‍ ബൈക്ക് യാത്രികന് ക്രൂരമര്‍ദ്ദനമേറ്റു.ഞാറക്കാട് സ്വദേശി ഹരിഗോവിന്ദനാണ് (48) മര്‍ദ്ദനമേറ്റത്.
ഹെല്‍മെറ്റ് കൊണ്ട് ഹരിഗോവിന്ദന്റെ തലക്കടിക്കുന്നതും മുഖത്ത് ക്രൂരമായി അടിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.താക്കോല്‍ കൊണ്ട് കുത്തിയും ഉപദ്രവിച്ചു.
ബൈക്കില്‍ ഇടത് വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്‌തെന്ന് പറഞ്ഞ് നാല് പേര്‍ ചേര്‍ന്നാണ് ഹരിഗോവിന്ദനെ മര്‍ദിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തതായി മങ്കട പൊലീസ് അറിയിച്ചു.
















