തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു. ഇതിനായുള്ള ലേലം 23ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം എന്നാണ് ഈ കടമെടുപ്പിനെയും സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്.
ശമ്പളം, പെന്‍ഷന്‍ വിതരണം തുടങ്ങിയ പതിവുചെലവുകള്‍ക്കായി ജൂലായില്‍ 2,000 കോടി രൂപ കടമെടുത്തിരുന്നു.
നടപ്പുസാമ്പത്തികവര്‍ഷത്തെ ആദ്യ 4 മാസംകൊണ്ടുമാത്രം കേരളമെടുക്കുന്ന കടം 18,000 കോടി രൂപയാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെയുള്ള കണക്കനുസരിച്ച് കേരളത്തിന്‌റെ ആകെ കടബാധ്യത 4.71 ലക്ഷം കോടി രൂപയാണ്. നടപ്പുവര്‍ഷം ഇതു 4.8 ലക്ഷം കോടി കവിയുമെന്നാണ് കരുതുന്നത്.
















