കൊച്ചി:മലയാളം സര്‍വകലാശാല ഭൂമി വിഷയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.ടി. ജലീല്‍ എംഎല്‍എ. തനിക്ക് എവിടെയും ബിസിനസ് വിസയില്ലെന്ന് കെ.ടി. ജലീല്‍ പറഞ്ഞു.ഫിറോസിനെ പോലുള്ള പ്രമാണിമാര്‍ക്ക് ലഭിക്കുന്നതാണ് ബിസിനസ് വിസ.
താന്‍ എവിടെയും ഒളിച്ചോടിയിട്ടില്ല. വടക്കന്‍ പറവൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.ടി. ജലീല്‍. മലയാളം സര്‍വകലാശാല ഭൂമി വിഷയം നിയമസഭയില്‍ കൊണ്ടുവരാന്‍ ലീഗിനെ വെല്ലുവിളിക്കുകയാണ്.
തിരൂരില്‍ പ്രതിഷേധം നടത്താനുള്ള മുസ്ലീം ലീഗ് തീരുമാനം തിരൂര്‍കാര്‍ക്ക് തന്നെ അറിയാമെന്നും ജലീല്‍ പറഞ്ഞു. മുന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ മാറ്റി കെ.ടി. ജലീലിനെ മന്ത്രിയാക്കിയത് മലയാളം സര്‍വകലാശാല ഭൂമി തട്ടിപ്പിന് കൂട്ടുനില്‍ക്കാത്തതിനാലാണെന്നാണ് പി.കെ.ഫിറോസിന്റെ ആരോപണം.















