കോഴിക്കോട് : കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയും സിറാജ് ദിനപത്രത്തില്‍ സബ് എഡിറ്ററുമായ ജാഫര്‍ അബ്ദുര്‍റഹീം (33) ആണ് മരിച്ചത്. യാണ്.
കോഴിക്കോട് – വയനാട് ദേശീയ പാതയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ജോലി കഴിഞ്ഞ് ഫുട്പാത്തിലൂടെ വീട്ടിലേക്കു നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ജാഫറിനെയയും ഒപ്പമുണ്ടായിരുന്ന അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
















