കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ബംഗാള്‍ ഗവര്‍ണര്‍ ഡോ സിവി ആനന്ദ ബോസ് ദീര്‍ഘായുസും വിജയാശംസകളും നേര്‍ന്നു.
പരിവര്‍ത്തനോന്മുഖവും പ്രചോദനാത്മകവുമായ നേതൃത്വത്തിലൂടെ രാഷ്‌ട്രത്തിന്റെ അന്തസ് ഉയര്‍ത്താനും എല്ലാവര്‍ക്കും നീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും രാജ്യത്തെ ദീര്‍ഘകാലം സേവിക്കാന്‍ ജഗദീശ്വരന്‍ അദ്ദേഹത്തിന് ആയുസും ആരോഗ്യവുമരുളട്ടെ എന്ന് അനുമോദന സന്ദേശത്തില്‍ ആനന്ദബോസ് ആശംസിച്ചു.
















