ന്യൂഡൽഹി: ഇന്ത്യയെ വെറുക്കുന്നവരെല്ലാം രാഹുല്‍ ഗാന്ധിക്കൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ സഖ്യം ചേരുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല .
‘ ഹാഫിസ് സയീദിന് പിന്നാലെ ഷാഹിദ് അഫ്രീദിയും രാഹുല്‍ ഗാന്ധിയെ പുകഴ്‌ത്തിയിരിക്കുകയാണ്. അതില്‍ അത്ഭുതമില്ല, ഇന്ത്യയെ വെറുക്കുന്നവരെല്ലാം രാഹുലിനൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ സഖ്യം ചേരുകയാണ്. സോറോസ് മുതല്‍ ഷാഹിദ് വരെ.. ഐഎന്‍സി എന്നാല്‍ ഇസ്ലാമാബാദ് നാഷണല്‍ കോണ്‍ഗ്രസ് .
കോണ്‍ഗ്രസും പാകിസ്താനും തമ്മിലുള്ള സൗഹൃദത്തിന് വളരെ പഴക്കമുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മുതല്‍ 26/11 മുംബൈ, പുല്‍വാമ, പഹല്‍ഗാം ആക്രമണങ്ങളില്‍ പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ ആ പാര്‍ട്ടി എല്ലായ്‌പ്പോഴും പാകിസ്താന്റെ ഭാഷ്യമാണ് ഏറ്റുപറയുന്നത്‘ -ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.
ഇന്ത്യയുടെ ശത്രുക്കള്‍ കോണ്‍ഗ്രസിനെ പ്രശംസിക്കുമ്പോള്‍, കോണ്‍ഗ്രസ് ഇന്ത്യയ്‌ക്കെതിരാണെന്ന് തിരിച്ചറിയണമെന്നാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചത്.
















