കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് നേരത്തേയുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് ഈ രോഗം കണ്ടെത്തുന്നതും ചികിത്സ നല്‍കുന്നതും.
ആഗോള തലത്തില്‍ മരണനിരക്ക് വളരെ ഉയര്‍ന്ന രോഗമാണിതെന്നും എന്നാല്‍ മരണ നിരക്ക് കുറയ്‌ക്കുന്നതിനും ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനും കേരളത്തിന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിരോധം പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.
















