കൊച്ചി: ശബരിമലയില്‍ അയ്യപ്പ വിഗ്രഹം സ്ഥാപിക്കുന്നതിനായി അനുമതിയില്ലാതെ പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിച്ചുവെന്ന ആരോപണത്തില്‍ നാലുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി പൊലീസിനു നിര്‍ദേശം നല്‍കി. ജൂലൈയില്‍ ഫയലില്‍ സ്വീകരിച്ച കേസിലാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍ , കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത് . അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ ഫണ്ട് സ്വരൂപിച്ച സഹദേവന് മുമ്പ് നല്‍കിയ അനുമതി ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചുവെന്ന വാദം സ്വീകരിച്ച് കോടതി കേസ് അവസാനിപ്പിച്ചു. എന്നാല്‍ പോലീസ് അന്വേഷണം തുടരണമെന്നും നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.
















