കോട്ടയം : നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന് മുകളില്‍ നിന്ന് ഷോക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ അദ്വൈതാണ് (21) ആണ് മരിച്ചത്. എറണാകുളം കുമ്പളം സ്വദേശിയാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടം. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനു മുകളില്‍ കയറിയ യുവാവിന് ട്രെയിനിന്റെ ഗോവണിയില്‍ കൂടെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയവെയാണ് അന്ത്യം.
















