കൊച്ചി: എതിര്‍പ്പുകളോട് വിരോധമില്ലെന്ന് എഴുത്തുകാരി ഡോ. എം ലീലാവതി. എതിര്‍ക്കുന്നവര്‍ സ്വതന്ത്രമായി എതിര്‍ക്കട്ടെ, അവരോട് ശത്രുതയില്ല.
എതിര്‍പ്പുകള്‍ നേരിട്ട് തന്നെയാണ് തുടക്കം മുതല്‍ തന്റെ ജീവിതമെന്നും അവര്‍ പറഞ്ഞു. ലോകത്തില്‍ എല്ലാ കുട്ടികളും തനിക്ക് ഒരുപോലെയാണ്. അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നത്. അതില്‍ മതത്തിന്റെയോ ജാതിയുടെയോ പശ്ചാത്തലമില്ല. ലീലാവതി പറഞ്ഞു.
ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക എന്ന് തന്റെ 98-ാം പിറന്നാളിന് ആശംസകളുമായി എത്തിയവരോട് ലീലാവതി പറഞ്ഞത് വലിയ സൈബര്‍ ആക്രമണത്തിന് ഇടയാക്കിയിരുന്നു.
















