തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു.തിരുവനന്തപുരം, കൊല്ലം സ്വദേശികള്‍ മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആണെന്നാണ് സ്ഥിരീകരണം.
ഇതോടെ അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈമാസം 11ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച്‌നടന്ന മരണമാണ് അമിബിക് മസ്ത്ഷ്‌കജ്വരം മൂലമെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്.
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത് 26 രോഗികള്‍ ആണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 10 രോഗികളും ആര്‍സിസിയില്‍ ഒരാളും സ്വകാര്യ ആശുപത്രിയില്‍ രണ്ടുപേരും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മൂന്ന് പേരാണ് ചികിത്സയില്‍ ഉളളത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അതിനിടെ, സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യ- തദ്ദേശ വകുപ്പുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി . വിവിധ ഇടങ്ങളിലെ നീന്തല്‍ കുളങ്ങളും കിണറുകളും പൊതു കുളങ്ങളും തോടുകളും അടക്കം വൃത്തിയാക്കുന്നുണ്ട്.
















