കണ്ണൂര്‍: കുറുവയില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപിക മരിച്ചു. കല്‍പ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടില്‍ ശ്രീനിത (32) ആണ് മരിച്ചത്. കല്‍പ്പറ്റ എന്‍എസ്എസ് സ്‌കൂള്‍ അദ്ധ്യാപികയാണ്. ശ്രീനിതയും ഭര്‍ത്താവ് ജിജിലേഷും രണ്ടു കുട്ടികളും അടക്കം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ജിജിലേഷും കുട്ടികളും കണ്ണൂരിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഡിവൈഎഫ്ഐ വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡന്റാണ് ശ്രീനിത .
















