വിശാഖപട്ടണം: പതിന്നാലുകോടി അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവുംവലിയ രാഷ്‌ട്രീയപ്പാർട്ടിയായി ബിജെപി . രണ്ടുകോടിപേർ സജീവ അംഗങ്ങളാണ്.
‘ 20 സംസ്ഥാനത്ത് എൻഡിഎ സർക്കാരുകളും ഇതിൽ 13 സംസ്ഥാനത്ത് ബിജെപി സർക്കാരുകളുമുണ്ട്. 240 ലോക്‌സഭാ അംഗങ്ങളും 1500 എംഎൽഎമാരും രാജ്യത്തുടനീളം 170-ലധികം എംഎൽസിമാരുണ്ട്’’ -വിശാഖപട്ടണത്തെ പൊതുറാലിയിൽ നഡ്ഡ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് ഉത്തരവാദിത്വമുള്ള സർക്കാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















