പത്തനംതിട്ട: കോയിപ്രം ഹണിട്രാപ്പ് മര്‍ദനം അന്വേഷണത്തിന്Police
Main
പ്രത്യേക അന്വേഷണ സംഘ ം രൂപീകരിച്ചു. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും കോയിപ്രം സ്റ്റേഷനിലേക്ക് കൈമാറും.
കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. ജയേഷ് ,രശ്മി ദമ്പതികളെ കോടതി റിമാന്റ് ചെയ്തു. കോയ്‌പ്രം പൊലീസ് പിന്നീട് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കും. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ഈ മാസം ആദ്യം വെവ്വേറെ ദിവസങ്ങളില്‍ യുവദമ്പതികളുടെ ക്രൂരതകള്‍ക്ക് ഇരകളായത്.അടുത്ത ബന്ധുക്കളാണ് രണ്ട് യുവാക്കളും. സൗഹൃദം നടിച്ച് യുവാക്കളെ വീട്ടിലെത്തിച്ചായിരുന്നു ക്രൂര പീഡനം.
വീട്ടിലെത്തിച്ച ശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും പോലെ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച ജയേഷ് ഈ രംഗങ്ങള്‍ ചിത്രീകരിച്ച് ഫോണില്‍ സൂക്ഷിച്ചു. പിന്നീട് കയറില്‍ കെട്ടിത്തൂക്കി.വാ മൂടി ക്രൂരമര്‍ദ്ദനം. ജനനേന്ദ്രിയങ്ങളില്‍ ഉള്‍പ്പെടെ സ്റ്റേപ്ലര്‍ അടിച്ചു. മുളക് സ്‌പ്രേ പ്രയോഗിച്ചു. നഖത്തിനിടയില്‍ മൊട്ടുസൂചി കയറ്റി.
രണ്ട് യുവാക്കളും രശ്മിയുമായി സെക്‌സ് ചാറ്റ് ചെയ്തിരുന്നെന്നാണ് വിവരം. ഇത് ജയേഷ് മനസിലാക്കി ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ രശ്മി കാര്യങ്ങള്‍ സമ്മതിച്ചു. പിന്നീട് രശ്മിയെ കൊണ്ട് യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
റോഡിലുപേക്ഷിച്ച റാന്നി സ്വദേശിയെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. മാനഹാനി ഭയന്ന് എന്താണ് സംഭവിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞില്ല. സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പിടിയിലായത്.
















