കൂച്ച് ബെഹാർ ; ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബംഗ്ലാദേശിയെ വിവാഹം കഴിക്കാനായി നാടും , വീടും വിട്ട് ബംഗ്ലാദേശിലേയ്‌ക്ക് ഒളിച്ചോടിയ യുവതിയെ ഒടുവിൽ മടക്കി എത്തിച്ച് സൈന്യം . ജൽപൈഗുരി ജില്ലയിൽ നിന്നുള്ള പെൺകുട്ടിയാണ് ബംഗ്ലാദേശി കാമുകനെ വിവാഹം കഴിക്കാനായി ഒളിച്ചോടിയത് .
പ്രണയത്തിലായ ശേഷം ബംഗ്ലാദേശിലേക്ക് പോയിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ കാമുകൻ യുവതിയെ സ്വീകരിക്കാൻ വിസമ്മതിച്ചു. ഇതോടെ, പെൺകുട്ടി അവിടെ കുടുങ്ങുകയായിരുന്നു .
ബംഗ്ലാദേശിലെ ലാൽമോനിർഹട്ട് ജില്ലയിലെ പട്ഗ്രാമിൽ നിന്നുള്ള യുവാവിനെ സോഷ്യൽ മീഡിയ വഴിയാണ് യുവതി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയബന്ധം വളർന്നു. അതിനുശേഷം, സെപ്റ്റംബർ 6 ന്, കോളേജിൽ പോകാനെന്ന വ്യാജേന യുവതി വീട് വിട്ടിറങ്ങി . എന്നാൽ മടങ്ങിയെത്തുന്ന സമയമായിട്ടും കാണാതായതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മാതാപിതാക്കൾ പരിശോധിച്ചു . ഇതോടെ ബംഗ്ലാദേശി യുവാവുമായുള്ള ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങൾ മനസ്സിലാക്കി.
ആ ഫോണിൽ നിന്ന് ബംഗ്ലാദേശിലുള്ള ആ യുവാവിന്റെ നമ്പറും അവർക്ക് ലഭിച്ചു. തുടർന്ന് കുടുംബം അയാളെ ബന്ധപ്പെട്ടു. പെൺകുട്ടി ബംഗ്ലാദേശിൽ എത്തിയതായി മനസ്സിലായി. ഇതിനുശേഷം, പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച് മെയ്‌നാഗുരി പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. ഒടുവിൽ, ശനിയാഴ്ച, ബംഗ്ലാദേശ് ബോർഡർ ഗാർഡിന്റെയും (ബിജിബി) ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെയും (ബിഎസ്എഫ്) സഹായത്തോടെ, പെൺകുട്ടിയെ ഇന്ത്യയിൽ എത്തിച്ചു.
















