പാലക്കാട് : മലമ്പുഴ റോപ്പ് വേയില്‍ സഞ്ചരിക്കവെ യുവതിയുടെ മൂന്ന് പവന്‍ സ്വര്‍ണാഭരണം ചെക്ക് ഡാമില്‍ വീണത് വീണ്ടെടുത്ത് നല്‍കി. കോയമ്പത്തൂര്‍ സ്വദേശികളായ നവദമ്പതികള്‍ ദിലീപ്- തൃഷ എന്നിവര്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് സംഭവം.
പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം നീന്തല്‍ പരിശീലകനായ മുസ്തഫയാണ് ചെക്ക്ഡാമിനടയില്‍ പോയി മാല മുങ്ങിയെടുത്ത് ഉടമകള്‍ക്ക് നല്‍കിയത്.ആഴ്ചകള്‍ക്ക് മുമ്പാണ് ദിലീപും തൃഷയും വിവാഹിതരായത്.
ദിലീപ് വിവാഹ സമ്മാനമായി നല്‍കിയ മാല റോപ് വേയില്‍ സഞ്ചരിക്കവേ അബദ്ധത്തില്‍ ചെക്ക് ഡാമില്‍ വീഴുകയായിരുന്നു. ഉടനെ തന്നെ ഇവര്‍ ടൂറിസം പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് മത്സ്യത്തൊഴിലാളിയും നീന്തല്‍ പരിശീലകനുമായ മുസ്തഫ മലമ്പുഴയെ വിളിച്ച് വരുത്തിയെങ്കിലും വൈകിട്ടായതിനാല്‍ തെരച്ചില്‍ പ്രയാസമാണെന്ന് മുസ്തഫ അറിയിച്ചു. അടുത്ത ദിവസമാണ് മാല കണ്ടെത്താനായി മുസ്തഫ ഡാമിലിറങ്ങിയത്. മൂന്ന് മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവില്‍ മുസ്തഫ മാലയുമായി പൊങ്ങി.
















