Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അയ്യപ്പസംഗമം: ലക്ഷ്യം വാണിജ്യ താല്‍പര്യം

ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതി പാസാക്കിയ പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 09:54 am IST
in Main Article

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല, മറിച്ച് വാണിജ്യതാല്പര്യമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ ഭക്ത സംഗമം നടത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും ദേവസ്വം ബോര്‍ഡല്ല, സര്‍ക്കാരാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. മന്ത്രിമാരുടെയും മറ്റും പ്രസ്താവനകള്‍ ഇത് തെളിയിക്കുന്നുമുണ്ട്. ഒട്ടും സുതാര്യത ഇല്ലാതെയാണ് ഇങ്ങനെയൊരു പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കോടതി ചോദിച്ചപ്പോള്‍ മാത്രമാണ് ശബരിമല വികസനമാണ് ലക്ഷ്യമെന്ന് പറയുന്നത്. ശബരിമല വികസനത്തിന് വര്‍ഷങ്ങളായി ഒരു മാസ്റ്റര്‍ പ്ലാന്‍ നിലവിലുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഫലപ്രദമായി ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ വികസനത്തെക്കുറിച്ച് പറയുന്നത്. ഇതില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് കരുതാനാവില്ല. സര്‍ക്കാരിന്റെ മറ്റു പല പരിപാടികളും പോലെ പണം പിരിക്കുക എന്ന ലക്ഷ്യം മാത്രമാണ് അയ്യപ്പ സംഗമത്തിനു പിന്നിലുള്ളതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ശബരിമല വികസനം എന്നതുകൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. പതിനെട്ടു മലകളുള്ള പൂങ്കാവനത്തിന്റെ പവിത്രതയാണ് ശബരിമലയുടെ പരിശുദ്ധി. ഈ മലകളെ തകര്‍ത്തുകൊണ്ടുള്ള വികസനം പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്നതും പവിത്രതയെ നശിപ്പിക്കുന്നതുമാണ്. കച്ചവട താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ട് ശബരിമലയെ ആഗോള പില്‍ഗ്രിം ടൂറിസ്റ്റ് കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നു പറയുന്നുണ്ട്. ഇതില്‍ പല ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട് എന്ന് വ്യക്തം. ശബരിമല എന്നല്ല ഒരു ക്ഷേത്രത്തിന്റെയും വികസനത്തില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും യഥാര്‍ത്ഥത്തില്‍ വലിയ താല്പര്യമൊന്നുമില്ല എന്നാണ് നിലവിലുള്ള വസ്തുതകള്‍ തെളിയിക്കുന്നത്. ക്ഷേത്രങ്ങളുടെ വികസനം ആണ് ലക്ഷ്യമെങ്കില്‍ അതിനുള്ള പദ്ധതികള്‍ എന്തൊക്കെയെന്ന് പറയണം. ക്ഷേത്രങ്ങളുടെ വരവ് ചെലവ് കണക്കുകള്‍ സഹുജന സമക്ഷം അവതരിപ്പിക്കണം. വരുമാന സ്രോതസ്സുകള്‍ ഏതൊക്കെയെന്ന് പറയണം. ഇതിനൊന്നും തയ്യാറാകാതെ ക്ഷേത്രത്തിന്റെ വികസനത്തെക്കുറിച്ച് പറയുന്നത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ്.

അയ്യപ്പസംഗമത്തിന്റെ കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. കടുത്ത നിരീശ്വരവാദിയും സനാതനധര്‍മ്മ വിരോധിയുമായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നു എന്നാണ് സര്‍ക്കാര്‍ ആദ്യം പ്രസ്താവിച്ചത്. പിന്നീട് സ്റ്റാലിന്റെ മകനും ഉപ മുഖ്യമന്ത്രിയുമായ ഉദയനിധിയെ കൊണ്ടുവരുമെന്ന് പറഞ്ഞു. ഇപ്പോള്‍ തമിഴ്‌നാട് ദേവസ്വം മന്ത്രി പരിപാടിയില്‍ പങ്കെടുക്കുമെന്ന് പറയുന്നുണ്ട്. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ നിന്ദ്യമായ രീതിയില്‍ കടന്നാക്രമിച്ചത്.

ദേവസ്വം ബോര്‍ഡിന് കീഴില്‍ 1200 ല്‍ അധികം ക്ഷേത്രങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങള്‍ ശബരിമലയെയാണ് ആശ്രയിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. അതേസമയം വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വരവും ബന്ധപ്പെട്ട ചെലവും എത്രയെന്ന് വ്യക്തമായി വിശദീകരിക്കുന്നില്ല. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളെ പാടെ അവഗണിക്കുന്ന നയമാണ് സര്‍ക്കാരിന്.

കേരളം മാറിമാറി ഭരിക്കുന്നവര്‍ക്ക് ക്ഷേത്രങ്ങളോടുള്ള വിപ്രതിപത്തിയാണ് ഇതിന് കാരണം. സ്വയംഭരണസ്ഥാപന മായി പ്രവര്‍ത്തിക്കേണ്ട ദേവസ്വം ബോര്‍ഡിനല്ല ഫലത്തില്‍ സര്‍ക്കാരിനാണ് ക്ഷേത്രങ്ങളുടെ നിയന്ത്രണം. ഇത് ക്ഷേത്രങ്ങളെ വന്‍തോതില്‍ രാഷ്‌ട്രീയവത്കരിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഹിന്ദുവിരുദ്ധ നടപടികള്‍ തുടര്‍ക്കഥയാണ്. കൊല്ലം ജില്ലയിലെ കടക്കല്‍ ദേവീ ക്ഷേത്രത്തിലും മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലും ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ സമീപകാലത്ത് നടന്ന ക്ഷേത്ര വിരുദ്ധ നീക്കങ്ങള്‍ തികച്ചും ആശങ്കാജനകമാണ്. വ്യവസ്ഥാപിതമായി മുന്നോട്ടു പോകുന്ന ആറന്മുള വള്ളസദ്യയുടെ കാര്യത്തിലും അനാവശ്യ ഇടപെടലുകളുണ്ടായി.

ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറെ അറിയിക്കാതെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണ പാളികള്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ ചെന്നൈയിലേക്ക് കൊണ്ടുപോയതുള്‍പ്പെടെയുള സംഭവങ്ങള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന കെടുകാര്യസ്ഥതയുടെ തെളിവാണ്. അയ്യപ്പ ധര്‍മ്മ വിശ്വാസികളുടെയും ഹൈന്ദവ സംഘടനകളുടെയും അഭിപ്രായങ്ങള്‍ തേടാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത നിലപാട് ഹൈന്ദവ വിശ്വാസികള്‍ക്കുനേരെയുള്ള വെല്ലുവിളിയാണ്. ക്ഷേത്രങ്ങളുടെ നടത്തിപ്പില്‍ കക്ഷിരാഷ്‌ട്രീയം കലര്‍ത്തിയും ക്ഷേത്രങ്ങളുടെ പവിത്രതയും സമാധാന അന്തരീക്ഷവും നശിപ്പിക്കാനുള്ള സംഘടിത നീക്കങ്ങളാണ് ഇതുപക്ഷ സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ നടന്നുകൊണ്ടിരിക്കുന്നത്. ‘തത്ത്വമസി’ പ്രചരിപ്പിക്കാനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശകളിലൊന്നാണ്. താന്‍ പറയുന്നതിന്റെ യഥാര്‍ത്ഥ പൊരുളെന്താണ് എന്ന് മന്ത്രിക്ക് മനസ്സിലായിട്ടുണ്ടൊ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. എന്തായാലും ഈ കാപട്യം വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം ക്ഷേത്ര സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ഇത്തരം കുത്സിത നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ഹിന്ദുക്കള്‍ അവരുടെ ആരാധനാ സ്വാതന്ത്ര്യവും ക്ഷേത്രങ്ങളും സംരക്ഷിക്കുവാനും അവയുടെ പവിത്രത നിലനിര്‍ത്താനും വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ട സന്ദര്‍ഭമാണിത്. അമിതമായ രാഷ്‌ട്രീയവത്കരണത്തിലൂടെ തല്‍പരകക്ഷികളുടെ വാണിജ്യ താല്‍പര്യം സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിന്റെ നയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ എല്ലാവരും മുന്നോട്ടു വരണം.

 

Tags: Global Ayyappa SangamamBharatheeya vichara kendramcommercial interest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വരവ് -ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ആഗോള അയ്യപ്പസംഗമത്തിന്റെ സ്‌പോണ്‍സറാകാനും പോറ്റി ശ്രമിച്ചു;’സ്‌പോണ്‍സര്‍ കോഓര്‍ഡിനേറ്റര്‍’ ആയി നിശ്ചയിച്ചിരുന്നു

Kerala

ആഗോള അയ്യപ്പസംഗമം: ദേവസ്വം ബോര്‍ഡ് ഇനിയും നല്‍കാനുളളത് 4.35 കോടിലധികം രൂപ, പണം കൊടുക്കേണ്ടത് ഊരാളുങ്കലിനും ഹോട്ടലുകള്‍ക്കും,കണക്കില്‍ പൊരുത്തക്കേട്

Kerala

ആഗോള അയ്യപ്പ സംഗമം നടത്തിയതിന്റെ വരവ് ചെലവ് കണക്കുകളില്‍ വലിയ പൊരുത്തക്കേടെന്ന് ഹൈക്കോടതി

ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ്‌കുമാര്‍, ആര്‍. രാജീവ്
Kerala

ഭാരതീയ വിചാരകേന്ദ്രം: ഡോ. സി.വി. ജയമണി പ്രസിഡന്റ് , ഡോ. എന്‍. സന്തോഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.