Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വായ്‌പ തിരിച്ചടക്കാത്തവരുടെ ഫോണ്‍ റിമോട്ട് ലോക്ക് ചെയ്യാനുള്ള അധികാരം കടം നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ ആലോചിച്ച് ആര്‍ബിഐ

കിട്ടാക്കടങ്ങളുടെ ഒരു സമ്പദ് ഘടനയാകരുത് ഇന്ത്യ എന്ന മുന്‍കരുതലിന്റെ ഭാഗമായി ചെറിയ വായ്‌പകളെടുത്ത് തിരിച്ചടക്കാത്തവരുടെ ഫോണ്‍ റിമോട്ട് ലോക്ക് ചെയ്യാനുള്ള അധികാരം വായ്‌പ നല്‍കിയ കമ്പനികള്‍ക്ക് കൊടുക്കുന്നതിനെക്കുറിച്ച് റിസര്‍വ്വ് ബാങ്ക് ആലോചിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 09:00 pm IST
in India, Business

മുംബൈ: കിട്ടാക്കടങ്ങളുടെ ഒരു സമ്പദ് ഘടനയാകരുത് ഇന്ത്യ എന്ന മുന്‍കരുതലിന്റെ ഭാഗമായി ചെറിയ വായ്‌പകളെടുത്ത് തിരിച്ചടക്കാത്തവരുടെ ഫോണ്‍ റിമോട്ട് ലോക്ക് ചെയ്യാനുള്ള അധികാരം വായ്‌പ നല്‍കിയ കമ്പനികള്‍ക്ക് കൊടുക്കുന്നതിനെക്കുറിച്ച് റിസര്‍വ്വ് ബാങ്ക് ആലോചിക്കുന്നു. ഏറ്റവും കൂടുതല്‍ കുടിശ്ശികയായി മാറുന്നത് ഒരു ലക്ഷത്തില്‍ താഴെയുള്ള കുട്ടിവായ്‌പകളാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം വായ്‌പകള്‍ തിരിച്ചടക്കാത്തവരുടെ മേല്‍ ചെറിയ സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ചാല്‍ അവര്‍ വായ്‌പ തിരിച്ചടവ് മുടക്കില്ല എന്നാണ് റിസര്‍വ്വ് ബാങ്ക് കരുതുന്നത്. ഇന്നത്തെ നിലയില്‍ മൊബൈല്‍ ഫോണ്‍ ആണ് ഒരു ശരാശരി ഉപയോക്താവിന്റെ സുപ്രധാനമായ ഒരു സ്വത്ത്. ഇതിനെ റിമോട്ട് ലോക്ക് ചെയ്താല്‍ ആ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത് വായ്‌പ തിരിച്ചടക്കാന്‍ അവരില്‍ പ്രേരണ ചെലുത്തിയേക്കും.

ഈ പുതിയ നിയമം റിസര്‍വ് ബാങ്ക് പരിഗണിക്കുന്നതേയുള്ളൂ. കിട്ടാക്കടം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ നീക്കം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഉപഭോക്തൃ വായ്‌പകളുടെ ഏകദേശം 85% നല്‍കുന്നത് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ്. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍, ബജാജ് ഫിനാന്‍സ്, ഡിഎംഐ ഫിനാന്‍സ്, ചോളമണ്ഡലം ഫിനാന്‍സ് തുടങ്ങിയ വലിയ വായ്‌പാദാതാക്കള്‍ക്ക് ഇത് വലിയ ഉത്തേജനം നല്‍കിയേക്കും. ഇത് തിരിച്ചടവ് മെച്ചപ്പെടുത്താന്‍ പ്രേരണയാകും എന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ വിലയിരുത്തല്‍.

എന്നാല്‍, ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാം.

വായ്‌പയെടുത്തവര്‍ക്ക് അത് തിരിച്ചടയ്‌ക്കാന്‍ കഴിയാതെ വരുമ്പോള്‍ അവരുടെ ഫോണുകള്‍ ലോക്ക് ചെയ്യാന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ആര്‍ബിഐ വായ്‌പാ സ്ഥാപനങ്ങളെ വിലക്കിയിരുന്നു. എന്നാല്‍ ആര്‍ബിഐ ഇതിനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ആലോചിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതെങ്കിലും ലോക്കിങ് സംവിധാനം ഉപയോഗിക്കുന്നതിന് മുമ്പ് വായ്‌പയെടുക്കുന്നവരുടെ മുന്‍കൂര്‍ സമ്മതം നേടേണ്ടതുണ്ട് എന്നതാണ് പുതുതായി വരുത്താന്‍ പോകുന്ന മാറ്റം..വായ്‌പാ ദാതാക്കള്‍ ലോക്ക് ചെയ്ത ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ പരിശോധിക്കാനോ മാറ്റം വരുത്താനോ പാടില്ല.

2024-ല്‍ ഹോം ക്രെഡിറ്റ് ഫിനാന്‍സ് നടത്തിയ ഒരു പഠനമനുസരിച്ച്, ഇന്ത്യയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മൂന്നിലൊന്ന് വായ്‌പയെടുത്താണ് വാങ്ങുന്നത്. 140 കോടി ജനങ്ങളുള്ള രാജ്യത്ത് 116 കോടി മൊബൈല്‍ കണക്ഷനുകള്‍ ഉണ്ട്. ജനങ്ങള്‍ മൊബൈല്‍ ഫോണുകളുമായി എത്രത്തോളം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. സ്മാര്‍ട്ട്ഫോണുകള്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ള ചെറിയ വായ്‌പകള്‍ക്കുള്ള ഡിമാന്‍ഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ആര്‍ബിഐ ചില പുതിയ വ്യവസ്ഥകളോടെ വായ്‌പ തിരിച്ചടക്കാത്തവരുടെ ഫോണ്‍ ലോക്ക് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

ക്രെഡിറ്റ് ബ്യൂറോയായ സിആര്‍ഐഎഫ് ഹൈമാര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം, ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വായ്‌പകളിലാണ് ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത്. ഇത് വ്യാപകമായാല്‍ സമ്പദ്ഘടനയെത്തന്നെ ദോഷകരമായി ബാധിക്കും. വായ്‌പ തിരിച്ചടക്കാത്തവരുടെ ഒരു സമ്പദ് വ്യവസ്ഥ ധാര്‍മ്മികമായ പ്രശ്നങ്ങളും ഉയര്‍ത്തും.

ഈ നീക്കം നടപ്പിലാക്കിയാല്‍ തിരിച്ചടവ് നിര്‍ബന്ധമാക്കാന്‍ സാങ്കേതികവിദ്യയെ ഒരു ആയുധമായി ഉപയോഗിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നേക്കുമെന്ന ഭയം റിസര്‍വ്വ് ബാങ്കിന് ഇല്ലാതില്ല. പക്ഷെ ഉപഭോഗസംസ്കാരത്തോട് ആസക്തി കൂടുമ്പോള്‍ തന്നെ ധാര്‍മ്മികമായ ഉത്തരവാദിത്വങ്ങളും ഉപഭോക്താക്കളെ ശീലിപ്പിക്കേണ്ടതുണ്ട്. ഫോണ്‍ ലോക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ ദൈനംദിന ജീവിതത്തെ അത് തടസ്സപ്പെടുത്തിയേക്കുമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു.

Tags: loan defaultersremote lock mobilerbiReserve Bank of Indiamobile PhoneLatest infoNPANon Performing AssetBad debt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Business

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.