Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഭരണസമിതിക്ക് വ്യാജ രേഖകളില്‍ വായ്‌പകളും ചിട്ടികളും; തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തില്‍ കോടികളുടെ ക്രമക്കേട്

അനീഷ് അയിലം by അനീഷ് അയിലം
Sep 13, 2025, 09:49 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തില്‍ വന്‍ ക്രമക്കേട്. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളുടെയും വ്യാജരേഖകളുടെയും ഈടില്‍  സിപിഎം ഭരണ സമിതി അംഗങ്ങള്‍ക്ക് മാത്രം കോടികളുടെ ബാധ്യത. ഭരണസമിതി അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അരക്കോടിയോടടുത്ത്  വായ്‌പകളും  10 ലക്ഷത്തിന്റെ മുപ്പതോളം ചിട്ടികളും. ക്രമക്കേട് കണ്ടെത്തിയത് തിരുവനന്തപുരം താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ സംഘം നടത്തിയ പരിശോധനയില്‍.

1984ല്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം ആരംഭിച്ചത് മുതല്‍ സിപിഎം അംഗങ്ങളാണ് ഭരണം നടത്തുന്നത്. 2022-23ലെ ആഡിറ്റ് സര്‍ട്ടിഫിക്കറ്റിലാണ് ചിട്ടിതട്ടിപ്പും  ക്രമക്കേടുകളും വിവരിച്ചിരിക്കുന്നത്. ഭരണസമിതി അംഗങ്ങള്‍ക്ക് അനുവദിക്കാവുന്ന പരമാവധി വായ്‌പയുടെയും ചിട്ടികളുടെയും (ഐഎംബിപി)യുടെ  ഇരട്ടിയിലധികമാണ് നല്‍കിയിരിക്കുന്നത്. ഭരണസമിതി അംഗവും  കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍(കെസിഇയു) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സിപിഎം നേമം ഏര്യാ കമ്മറ്റി അംഗവുമായ വി.എന്‍. വിനോദ് കുമാറിന് 11 തവണ സ്വന്തം സാലറി സര്‍ട്ടിഫിക്കറ്റില്‍ എംഡിഎസ് ചിട്ടി അനുവദിച്ചു. 9 തവണ സാലറി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് വച്ചാണ് തുക നല്‍കിയത്. തീയതിപോലും രേഖപ്പെടുത്താതെയാണ്  സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വിനോദ് കുമാറിന് 18.26ലക്ഷം വായ്‌പാ കുടിശികയും 20.30ലക്ഷത്തിന്റെ എംഡിഎസ് കുടിശികയും ഉള്‍പ്പെടെ 38.56 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.

ഓഡിറ്റ് നടക്കുമ്പോള്‍ സംഘം പ്രസിഡന്റ് ആയിരുന്ന  കെസിഇയു സംസ്ഥാന സെക്രട്ടറി ബി.അനില്‍കുമാറിന് മാത്രം 64.30 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഇതില്‍ 34.05 ലക്ഷം വായ്‌പാ കുടിശികയും എംഡിഎസ് ചിട്ടികളിലായി ബാധ്യത 30.25ലക്ഷമുണ്ട്. സാലറി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉപയോഗിച്ചാണ് ബി.അനില്‍കുമാറും വായ്‌പയും ചിട്ടിയും എടുത്തിട്ടുള്ളത്.

മറ്റൊരു ഭരണസമിതി അംഗമായ കെസിഇയു ജില്ലാ വൈസ് പ്രസിഡന്റ് ടി.ഐ. സജീവിന് വിവിധ വായ്‌പകളിലായി 14.93ലക്ഷവും എംഡിഎസ് ചിട്ടികളിലായി 23.28ലക്ഷവും ബാധ്യതയുണ്ട്. കെസിഇയു തിരുവനന്തപുരം  ജില്ലാവൈസ് പ്രസിഡന്റ് നീന.സി.ആര്‍ സ്വന്തം പേരിലും ജാമ്യം നിന്നതുമായി 9 ചിട്ടിയിലൂടെ പണം എടുത്തു. ഇതിനായി നല്‍കിയ അഞ്ച്   സാലറി സര്‍ട്ടിഫിക്കറ്റിലും തീയതി രേഖപ്പെടുത്താത്തതും നേരത്തെ നല്‍കിയ സാലറി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമാണ്.  ബൈലയില്‍ പറഞ്ഞിട്ടില്ലാത്ത വായ്‌പകളും മുന്‍കൂര്‍ അനുമതി വാങ്ങാതെ നടത്തിയ ചിട്ടികളുമാണ് ഇവര്‍ എടുത്തിരിക്കുന്നതെന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാലറി സര്‍ട്ടിഫിക്കറ്റില്‍ ക്രമക്കേട് നടത്തിയാണ് ഭൂരിഭാഗം ചിട്ടികളും വായ്‌പകളും അനുവദിച്ചിരിക്കുന്നതെന്നും ഇത് ഗുരുതരമായ ക്രമക്കേടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എംഡിഎസ് ചിട്ടികളുടെ ഇടപാടുകള്‍ സംബന്ധിച്ചും ചിട്ടി അനുവദിച്ച ഈട് സംബന്ധിച്ചും വിശദപരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് റിപ്പോര്‍ട്ടില്‍ മേലുള്ള നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഗുരുതര വീഴ്ചകള്‍ സഹകരണ സംഘത്തിന്റെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Tags: Administrative committee membersFake salary certificatesForged documentscpmLoan FraudInspectionIrregularityThiruvananthapuram Taluk Cooperative Employees Cooperative Society
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.