Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം: കേരളം ഡിപിആര്‍ സമര്‍പ്പിച്ചാല്‍ സഹകരിക്കുമെന്ന് മനോഹര്‍ലാല്‍ ഖട്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 07:20 am IST
in Kerala
കൊച്ചിയില്‍ അര്‍ബന്‍ കോണ്‍ക്ലേവ് വേദിയില്‍ കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹസ്തദാനം ചെയ്ത് സ്വീകരിക്കുന്നു. മന്ത്രി എം.ബി. രാജേഷ് സമീപം

കൊച്ചിയില്‍ അര്‍ബന്‍ കോണ്‍ക്ലേവ് വേദിയില്‍ കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹസ്തദാനം ചെയ്ത് സ്വീകരിക്കുന്നു. മന്ത്രി എം.ബി. രാജേഷ് സമീപം

കൊച്ചി: അതിവേഗ റെയില്‍ ഗതാഗത സംവിധാനമായ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിസി) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളം ഡിപിആര്‍ സമര്‍പ്പിച്ചാല്‍ കേന്ദ്രം സഹകരിക്കുമെന്ന് കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. കൊച്ചിയില്‍ കേരള അര്‍ബന്‍ കോണ്‍ക്ലേവില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റാപ്പിഡ് ട്രെയിന്‍ പദ്ധതിയുടെ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശികം, സംസ്ഥാനം, കേന്ദ്രം എന്നിങ്ങനെ പദ്ധതികളെ വേര്‍തിരിക്കരുത്. നഗര വികസന സംരംഭങ്ങളുടെ വിജയത്തിനായി സര്‍ക്കാരിന്റെ എല്ലാ തലങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ പദ്ധതികള്‍ വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയുടെ വികസന പദ്ധതികളും നടന്നുവരുന്നു. ഈ പദ്ധതികളിലെല്ലാം കേന്ദ്ര-കേരള സര്‍ക്കാറുകള്‍ സംയുക്തധാരണയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. കൊച്ചിയിലും തിരുവനന്തപുരത്തും നടപ്പിലാക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയിലും ഈ പങ്കാളിത്തവും സഹകരണവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും നീളം കൂടിയ ലീനിയര്‍ സിറ്റിയായി മാറാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ 700 കിലോമീറ്റര്‍ റോഡിന്റെ ഇരുവശത്തുമായി ഒരു നഗരമായി വികസിക്കാനുള്ള സാധ്യത കേരളത്തിനുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളത്തില്‍ 95 ശതമാനം നഗരവത്കരണം പൂര്‍ത്തിയാകും. സമീപഭാവിയില്‍ത്തന്നെ രാജ്യത്തെ ഏറ്റവും നഗരവത്കരിച്ച സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. ദുബായ്, സിംഗപ്പൂര്‍, ലണ്ടന്‍, വാഷിങ്ടണ്‍ പോലെയുള്ള നിലവാരത്തിലുള്ള നഗരങ്ങള്‍ ഭാരതത്തില്‍ വളര്‍ന്നു വരികയാണ്. ഈ മത്സരത്തില്‍ കേരളവും പങ്കാളിയാകണം. ഏറ്റവും മികച്ച നഗരങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്താന്‍ കേരളത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നഗരവല്‍ക്കരണവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഏറ്റെടുക്കുവാനും അവയെ അവസരങ്ങളാക്കി മാറ്റുവാനും കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അടിസ്ഥാനസൗകര്യ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ മെയര്‍, ഹിമാചല്‍ പ്രദേശ് നഗര വികസന മന്ത്രി വിക്രമാദിത്യ സിങ്, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കേരള അര്‍ബന്‍ പോളിസി കമ്മിഷന്‍ ചെയര്‍മാന്‍ പ്രൊഫ. എം. സതീഷ് കുമാര്‍, എംഎല്‍എമാരായ കെ.എന്‍. ഉണ്ണികൃഷ്ണന്‍, കെ.ജെ. മാക്‌സി, ടി.ജെ. വിനോദ്, കെ. ബാബു, ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. അദീല അബ്ദുല്ല, സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: Manohar Lal khattarKerala Urban ConclaveRegional Rapid Transit SystemKerala submits DPR
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള അര്‍ബന്‍ കോണ്‍ക്ലേവ് 12, 13 തീയതികളില്‍ കൊച്ചിയില്‍

India

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

ഹൈക്കോടതിയിലെ വാട്ടര്‍ മെട്രോ സന്ദര്‍ശിക്കാനെത്തിനെത്തിയ കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ബിജു പ്രഭാകര്‍, ലോക്‌നാഥ് ബഹ്‌റ തുടങ്ങിയവര്‍ സമീപം
Kerala

ആര്‍ആര്‍ടിഎസ് കേരളത്തിന് പ്രായോഗികം: മനോഹര്‍ലാല്‍ ഖട്ടര്‍

Kerala

ആണവനിലയം ചര്‍ച്ചയുമായി കേരളം; സംസ്ഥാനത്തിന് പുറത്ത് സ്ഥാപിക്കാമെന്ന് നിവേദനം

India

ജനങ്ങൾ താമര ചിഹ്നത്തിന് തന്നെ വോട്ട് ചെയ്യും , ഹരിയാനയിൽ കാവിക്കൊടി പാറിക്കളിക്കുമെന്ന് ഖട്ടർ ; വോട്ടർമാർക്ക് ആശംസകൾ നേർന്ന് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.