ആലപ്പുഴ: കലവൂര്‍ കേരള ബാങ്കിന് സമീപം സ്‌കൂട്ടറില്‍ ട്രെയ്ലര്‍ ഇടിച്ച് വനിതാ കായികതാരം മരിച്ചു. പൂന്തോപ്പ് പള്ളിക്ക് തെക്ക് വശം വള്ളിക്കാട് മണിലാല്‍-മഞ്ജു ദമ്പതികളുടെ മകള്‍ ലക്ഷ്മി ലാല്‍ (19) ആണ് മരിച്ചത്. അമ്പലപ്പുഴ ഗവ.കോളജില്‍ ബികോം വിദ്യാര്‍ഥിനിയാണ് ലക്ഷ്മി. അത്ലറ്റിക്‌സില്‍ 800, 1500 മീറ്റര്‍ മത്സരങ്ങളില്‍ ജില്ലാതല ജേതാവായിരുന്നു. സംസ്ഥാന കായികമേളകളിലും പങ്കെടുത്തിരുന്നു.
വെറ്ററന്‍സ് താരമായ വിനീത ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ പരിശീലനത്തിനായി സ്റ്റേഡിയത്തിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.സ്‌കൂട്ടറിനെ മറികടന്നെത്തിയ ട്രെയ്ലര്‍ സ്‌കൂട്ടറില്‍ തട്ടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരന്‍ നന്ദു.
















