ബെംഗളൂരു: സൗജന്യ കേസിനെ ഇപ്പോഴത്തെ ധര്‍മ്മസ്ഥല വിവാദവുമായി ബന്ധപ്പെടുത്താന്‍ മാവോയിസ്റ്റ് മീഡിയയും മനാഫും കര്‍ണ്ണാടകയിലെ ഹിന്ദു വിരുദ്ധ ലോബിയും നടത്തുന്ന ശ്രമം ധര്‍മ്മസ്ഥലയെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞ്പരത്തി മുഖം നഷ്ടമായതിന്റെ നാണക്കേട് മറയ്‌ക്കാനുള്ള ശ്രമം. ധര്‍മ്മസ്ഥലയില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൂട്ടക്കൊല ചെയ്തു, ആ ശവങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തു എന്നീ രണ്ട് ശക്തമായ കള്ള ആരോപണങ്ങളും പൊളിഞ്ഞതാണ്. ഇതിന്റെ പേരില്‍ മുഖം നഷ്ടമായ ന്യൂസ് മിനിറ്റ് ഉള്‍പ്പെടെയുള്ള ഇടത് വാര്‍ത്താമാധ്യമങ്ങളും മതപരിവര്‍ത്തന ലോബിയും കോണ്‍ഗ്രസിനുള്ള ചില ആസൂത്രകരും അവസാന പിടിവള്ളിയായി മുഖം രക്ഷിയ്‌ക്കാന്‍ സൗജന്യ കേസിനെ കൂട്ടുപിടിക്കുകയാണ്.
ഇതേക്കുറിച്ച് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ബിജെപി നേതാവ് യുവരാജ് ഗോകുല്‍ പറയുന്നത് കേള്‍ക്കുക:”2012 ഒക്ടോബറില്‍ സൗജന്യ എന്ന ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലുകയും ആ പെണ്‍കുട്ടിയുടെ ശരീരം ഷാള്‍ ഉപയോഗിച്ച് ഒരു മരത്തില്‍ കെട്ടിവെയ്‌ക്കുകയും ചെയ്തു എന്നതാണ് കേസ്. ആ കേസില്‍ സന്തോഷ് റാവു എന്ന ഒരു പ്രതിയെ പിടികൂടി. 2013ല്‍ ഈ കേസ് സിബിഐയ്‌ക്ക് വിട്ടു. 2023ല്‍ ഈ കേസില്‍ സന്തോഷ് റാവു കുറ്റക്കാരനല്ലെന്ന് കണ്ട് സിബിഐ അയാളെ വെറുതെ വിട്ടു. പക്ഷെ എനിക്ക് മനസ്സിലാവാത്ത കാര്യം ധര്‍മ്മസ്ഥലയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദവും സൗജന്യ കേസും തമ്മില്‍ എന്താണ് ബന്ധമെന്നുള്ളതാണ്? ഇപ്പോഴത്തെ ധര്‍മ്മസ്ഥയിലെ ആരോപണം ആയിരത്തോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം അവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടി എന്നതാണ്. ശവശരീരങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തു എന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ശുചീകരണത്തൊഴിലാളി പറഞ്ഞ 13 സ്പോട്ടുകളില്‍ കുഴിച്ചുനോക്കിയിട്ടും ശവശരീരാവശിഷ്ടങ്ങള്‍ കൂട്ടത്തോടെ കണ്ടെടുക്കപ്പെടുകയുണ്ടായില്ല.”
ഇപ്പോഴത്തെ ധര്‍മ്മസ്ഥലവിവാദത്തില്‍ പെണ്‍കുട്ടികളെ കൂട്ടത്തോടെ കൊലപ്പെടുത്തി കുഴിച്ചിട്ടു എന്ന് താന്‍ പറഞ്ഞത് നുണയാണെന്ന് ശുചീകരണത്തൊഴിലാളി തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. സൂജാതാ ഭട്ടിന്റെ മകള്‍ അനന്യ ഭട്ട് എന്ന എംബിബിഎസ് വിദ്യാര്‍ത്ഥിയെ ധര്‍മ്മസ്ഥലയില്‍ കുഴിച്ചുമൂടി എന്ന് പറയുന്നത് വ്യാജകഥയാണെന്നും അനന്യ ഭട്ട് എന്ന പേരില്‍ തനിക്ക് ഒരു മകളേ ഇല്ലെന്നും സുജാതാ ഭട്ട് സമ്മതിച്ചു കഴിഞ്ഞു. അതായത് ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞുപരത്തിയ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൂട്ടക്കൊല ചെയ്തുവെന്ന കഥയും അവരുടെ നഗ്നമായ ശവശരീരങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തു എന്ന കഥകളും വ്യാജമാണെന്ന് തെളിഞ്ഞുകഴിഞ്ഞതാണ്.
അപ്പോള്‍ പിന്നെ 2012ല്‍ നടന്ന സൗജന്യ കൊലപാതകക്കേസിനെ എന്തിനാണ് ഈ ധര്‍മ്മസ്ഥല വിവാദവുമായി ബന്ധപ്പെടുത്തുന്നത് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അത് നുണക്കഥ പറഞ്ഞ് മുഖം നഷ്ടപ്പെട്ടവര്‍ക്ക് നാണക്കേട് മറയ്‌ക്കാനുള്ള ഒരു പോംവഴി എന്ന നിലയിലാണ് അവര്‍ സൗജന്യ കേസിനെ കൂട്ടുപിടിക്കുന്നത്. “സൗജന്യയ്‌ക്ക് നീതി കിട്ടിയിട്ടില്ല എന്നതില്‍ എല്ലാവര്‍ക്കും വിഷമമുണ്ട്. വേണ്ടത്ര തെളിവില്ലാത്തിനാലാണ് സന്തോഷ് റാവുവിനെ സിബിഐ വിട്ടയച്ചത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെ സൗജന്യയുടെ വീട്ടില്‍ പോയി അതില്‍ ക്ഷമ ചോദിച്ചത്.”- യുവരാജ് ഗോകുല്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു.
















