തൃശൂര്‍: സ്വദേശ് സമ്മാന്‍ ദേശീയ പുരസ്‌കാരം നേടി കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ). കേന്ദ്ര ടൂറിസം – സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ആറാമത് സ്വദേശി കോണ്‍ക്ലേവില്‍ കെഎസ്എഫ്ഇ ചെയര്‍മാന്‍ വരദരാജന്‍, എംഡി ഡോ. എസ്.കെ. സനില്‍ എന്നിവര്‍ക്ക് സ്വദേശ് സമ്മാന്‍ പുരസ്‌കാരം കൈമാറി. ഒരു ലക്ഷം കോടി രൂപ ബിസിനസ് നേടുന്ന രാജ്യത്തെ ആദ്യ എംഎന്‍ബിസി എന്ന നേട്ടത്തിനു പിന്നാലെയാണ് ദേശീയ പുരസ്‌കാരം കെഎസ്എഫ്ഇയെ തേടിയെത്തിയത്.
സുപ്രീംകോടതി ജസ്റ്റിസ് കൊടീശ്വര്‍ സിങ് ചടങ്ങില്‍ കെഎസ്എഫ്ഇക്ക് കീര്‍ത്തിപത്രം സമ്മാനിച്ചു. കേന്ദ്ര ഐടി സഹമന്ത്രി ജതിന്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് ദേശീയ അവാര്‍ഡ് പുരസ്‌കാര ചടങ്ങുകള്‍ നടന്നത്.
വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ലഭിക്കുന്ന ദേശീയ ബഹുമതിയാണ് സ്വദേശ് സമ്മാന്‍ പുരസ്‌കാരം. മുന്‍ ചീഫ് ജസ്റ്റിസും പ്രമുഖ വ്യവസായികളും കലാകാരന്മാരും അടങ്ങുന്ന ഒമ്പതംഗ ജഡ്ജിങ് പാനലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. കെഎസ്എഫ്ഇയുടെ ‘ഈ നാടിന്റെ ധൈര്യം’ എന്ന പുതിയ മുദ്രാവാചകം മുഖ്യമന്ത്രി പിണറായി വിജയനാണ് അടുത്തിടെ പ്രകാശനം ചെയ്തത്. സ്വദേശ് സമ്മാന്‍ പുരസ്‌കാരം ലഭിക്കുക വഴി ഈ മുദ്രാവാചകം അന്വര്‍ത്ഥമാവുകയാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചു. വിശ്വാസ്യത, സുതാര്യത, കേരള സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ് എന്നിവയാണ് കെഎസ്എഫ്ഇയുടെ പ്രധാന ശക്തികളെന്ന് ചെയര്‍മാന്‍ വരദരാജന്‍ പറഞ്ഞു. ഒരു കോടി ഉപഭോക്താക്കള്‍ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് ഇപ്പോള്‍ കെഎസ്എഫ്ഇ.
















