കൊച്ചി: മുതിർന്ന RSS പ്രചാരകനും എ.ബി.വി.പി, ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറിയും ജന്മഭൂമി മാനേജിംഗ് എഡിറ്ററുമായിരുന്ന കെ.ആർ. ഉമാകാന്തന്റെ മാതാവ് ഏലൂർ തെക്കുംഭാഗം സുധാ നിലയത്തിൽ മീനാക്ഷി അമ്മ (88) അന്തരിച്ചു.
ഭർത്താവ് പരേതനായ അച്ചുത മേനോൻ. മക്കൾ: കെ.ആർ. ഉമാകാന്തൻ, കെ.ആർ. കൃഷ്ണപ്രസാദ്, കെ.ആർ. ചന്ദ്രശേഖരൻ, കെ.എം. സുധ, കെ.എം. സരസ്വതി. മരുമക്കൾ: ലത, ഗിരിജ, രഘുകുമാർ വി., രഘുകുമാർ പി.എം.
സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് പച്ചാളം ശ്മശാനത്തിൽ നടക്കും.











