
കൊല്ലം: ശ്രീവിദ്യാധിരാജ ഫൗണ്ടേഷന്റെ ശ്രീവിദ്യാധിരാജ ജ്ഞാന പുരസ്‌കാരം ഡോ. ഗീത കാവാലത്തിന്. കാലടി സംസ്‌കൃത സര്‍വകലാശാല റിട്ട. അസോ. പ്രൊഫസറും കേരള ഫോക്ലോര്‍ അക്കാദമി മുന്‍ എക്‌സിക്യൂട്ടിവ് മെമ്പറുമാണ്. സര്‍വകലാശാല പന്മന കേന്ദ്രം ഡയറക്ടറും വിദ്യാധിരാജ ചട്ടമ്പിസ്വാമി ചെയറിന്റെ അധ്യക്ഷയുമായിരുന്നു.
വിദ്യാഭ്യാസ, സാഹിത്യ സാംസ്‌കാരിക രംഗത്ത് നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം. സാഹിത്യനിരൂപകയും കവിയുമായ ഡോ. ഗീത കാവാലം സാഹിത്യം, രംഗകല, ഫോക്‌ലോര്‍ തുടങ്ങിയ മേഖലകളില്‍ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുജിസി ഫെലോഷിപ്പ്, എം.കെ.കുമാരന്‍ സ്മാരക കവിതാ പുരസ്‌കാരം, ഈ വര്‍ഷത്തെ സപര്യ സംസ്ഥാനതല രാമായണ കവിതാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വിദ്യാധിരാജ ജയന്തിയോടനുബന്ധിച്ച് ഇന്ന് തിരുവനന്തപുരം പത്മാകഫെ ഹാളില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും.