Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളി കടത്തിയ സംഭവം: ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 10:59 am IST
in Kerala

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ കേടുപാട് പരിഹരിക്കാന്‍ ഇളക്കിയത് അത്യന്തം ഗുരുതരമായ സുരക്ഷാവീഴ്ചയും ക്ഷേത്ര ആചാരങ്ങള്‍ക്കും ചൈതന്യത്തിനും വിരുദ്ധവുമാണെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു. എങ്ങിനെയാണ് ക്ഷേത്രവും ആചാരങ്ങളും പരിപാലിക്കേണ്ടത് എന്നറിയാത്തവര്‍ ക്ഷേത്രഭരണം കൈയാളുന്നതിന്റെ പ്രശ്‌നങ്ങളാണ് ഇതെല്ലാം.

ശ്രീകോവിലില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം മനസിലാക്കാതെ വിധിയാംവണ്ണം അനുജ്ഞ വാങ്ങാതെ നിയമനടപടികള്‍ പാലിക്കാതെയും സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോയത് അത്യന്തം അപലപനീയമാണ്. ഇതിനു നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

സ്വര്‍ണ പാളികള്‍ ഇളക്കിമാറ്റി സന്നിധാനത്തിന് പുറത്തേക്ക് മോഷണസമാനമായ രീതിയിലാണ് കൊണ്ടുപോയത്. ഇതിനു നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കണം. ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് ക്ഷേത്ര സങ്കേതത്തിനുള്ളില്‍ വച്ചായിരിക്കണം. ഇതിനായി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി കോടതി നിയമിക്കുന്ന കമ്മിഷന്റെ സാന്നിധ്യത്തില്‍ പണികള്‍ നടത്തണം. ഒരു ദിവസം കൊണ്ട് പണിപൂര്‍ത്തിയാകാതെ വന്നാല്‍ ലോക്കറില്‍ സൂക്ഷിച്ച് പിറ്റേന്ന് കമ്മിഷന്റെ സാന്നിധ്യത്തില്‍ തുറന്നു പണിപൂര്‍ത്തിയാക്കി കമ്മിഷന്‍ ഹൈക്കോടതിക്ക് വിശദമായ റിപ്പോര്‍ട്ട് നല്കണം. ഈ ഉത്തരവ് നിലനില്‍ക്കെ സ്‌പെഷല്‍ കമ്മിഷണര്‍ പോലും അറിയാതെ രാത്രിയില്‍ സ്വര്‍ണ പാളി ഇളക്കി രഹസ്യമായി സംസ്ഥാനത്തിന് പുറത്ത് കൊണ്ടുപോയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

കമ്മിഷന്‍ ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയപ്പോള്‍ ദേവസ്വം പ്രസിഡന്റ് ഇതിനെ നിസാരവല്‍ക്കരിക്കാന്‍ ആണ് ശ്രമിച്ചത്. മകരവിളക്ക് ദിവസം വഴിപാടായി ക്ഷേത്രം പുഷ്പാലങ്കാരം നടത്തുന്നതിനുപോലും ഹൈക്കോടതി വിലക്കും നിയന്ത്രണവും ഉണ്ടായിരിക്കെ ഇത് ബോധ്യമുള്ള ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ കാണിച്ച കൃത്യവിലോപവും ആചാര ധ്വംസനവും കോടതി അലക്ഷ്യവും നിസ്സാരമായി കാണാന്‍ ആവില്ല. പവിത്രമായ ശബരിമല ശ്രീകോവിലിന് പോലും കച്ചവടലാക്കോടെ നോക്കിക്കാണുന്ന അധികൃതരുടെ സമീപനത്തിനെതിരെ ശക്തമായി ഭക്തജന പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കുറ്റക്കാര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തുകയും ഗൂഢാലോചന പുറത്തുകൊണ്ടുവരികയും ചെയ്യണം. വികസന പ്രവര്‍ത്തനം എന്ന പേരില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടന്നുവന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ഭഗവാന്റെ യോഗദണ്ഡ് ജപമാലയും ഉള്‍പ്പെടെ കേടുപാട് തീര്‍ക്കുന്നതിനായി എന്ന പേരില്‍ നടത്തിയ പണികളും പരിശോധിക്കുകയും സമഗ്രമായി അന്വേഷണം നടത്തുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

സപ്തംബര്‍ 19, 20 തീയതികളില്‍ വെര്‍ച്വല്‍ ക്യൂ നിര്‍ത്തിവെച്ച് ഭക്തരെ ശബരിമല ദര്‍ശനത്തില്‍ നിന്നും തടയുന്ന നീക്കത്തെയും ക്ഷേത്ര ആചാര സംരക്ഷണ സമിതി യോഗം അപലപിച്ചു. സമിതി പ്രസിഡന്റ് ദീപാവര്‍മ്മ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എന്‍. നാരായണവര്‍മ്മ, ജനറല്‍ സെക്രട്ടറി ജി. പൃഥ്വിപാല്‍, സെക്രട്ടറി അനില്‍കുമാര്‍ എം.ആര്‍, ജെ. കൃഷ്ണകുമാര്‍, അനില്‍ വാത്തിക്കുളം, കെ.ആര്‍ രാജീവ്, ട്രഷറര്‍ ഗീതക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Tags: SABARIMALADwarpalaka sculptureTemple Achara Samskara Samiti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.