Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാമജപത്തിന്റെ ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 06:36 am IST
in Samskriti

ദിവസേനയുള്ള നാമ ജപം ജീവിത യാത്രയിലെ ദുഃഖങ്ങളെയും പാപങ്ങളെയും അകറ്റുന്നു. നമ്മുടെ ജാതകത്തില്‍ ലഗ്‌നം, ധനം തുടങ്ങി പന്ത്രണ്ട് ഭാവങ്ങളാണ് ഉള്ളത്. ദിവസേനയുള്ള നാമജപം കൊണ്ട് നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ നാമജപം കൊണ്ട് മാറി പോകും. അതു പോലെ മനസ്സിന് നല്ല ശുദ്ധി വരുത്തുന്നതിന് നാമജപം പോലെ മറ്റൊരു മാര്‍ഗമില്ല ഭക്തി പൂര്‍വമുള്ള നാമജപത്തിന്. ദിവസേനയുള്ള നാമ ജപത്തിലൂടെ നമ്മുടെ മനസ്സ് നിര്‍മ്മലമാകുന്നതോടൊപ്പം അവിടെ ഈശ്വര ചൈതന്യം ഉണ്ടാകുന്നു. നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞു കൂടിയിട്ടുള്ള വേണ്ടാത്ത വിചാരങ്ങളേയും പാപങ്ങളേയും കഴുകി കളഞ്ഞ് മനസ്സ് നിര്‍മ്മലമാകുമ്പോള്‍ അവിടെ ഈശ്വര ചൈതന്യം നല്ലതു പോലെ ഉണ്ടാകുന്നു. ഭൗതിക ദുഃഖങ്ങളില്‍ നിന്നും മോചനവും ആത്മീയമായ മനസ്സിനെ പാകപ്പെടുത്തി എടുക്കുവാന്‍ കഴിയുന്നു. ദിവസേനയുള്ള നാമജപം നമ്മുടെ മനസ്സിനുള്ളിലെ താമസ രജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യ മനസ്സിലും സമൂഹ മനസ്സിലും സാത്വിക ഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നു. ഈശ്വര നാമ ജപം അറിഞ്ഞോ അറിയാതെയൊ ബോധപൂര്‍വ്വമോ അല്ലാതെയൊ ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും നാമ ജപം ഭക്തി പൂര്‍വ്വവും വിശ്വാസ പൂര്‍വ്വം ആയാല്‍ അതിന് ഉദ്ദിഷ്ട ഫലം കിട്ടും. ഈശ്വര നാമ ജപത്തിന്റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനൊ അളക്കുവാനൊ അതിന്റെ അത്ഭുതകരമായ ഫലങ്ങള്‍ ആര്‍ക്കും പറയുവാന്‍ സാധിക്കില്ല. ഈശ്വര നാമ ജപം നമ്മുടെ മനസ്സിലും ശരീരത്തിലുമുള്ള പാപങ്ങളെല്ലാം നശിപ്പിച്ചു കളഞ്ഞ്, അതി ദിവ്യമായി അഗ്‌നി ശുദ്ധി കൈവരിക്കുവാനുള്ളതാണ് ഈശ്വര നാമ ജപം. നമ്മുടെ മനസ്സിനകത്തെ ദുഷ് ചിന്തകളേയും പാപങ്ങളേയും കഴുകി കളഞ്ഞ് പുതിയ മനുഷ്യനായി നമ്മളെ മാറ്റുന്നു.

ധ്യാനം
സാധനകളും പൂജകളും ജപവും ഭക്തിയും എല്ലാം മനസ്സിനെ തുടച്ചു വൃത്തിയാക്കാനുള്ള ക്രിയകളാണ്. മനസ്സൊരു കണ്ണാടി പോലെയാണ്. തുടച്ചു വൃത്തിയാക്കുമ്പോള്‍ അതില്‍ സത്യം താനെ തെളിയുന്നു. മനസ്സൊരു തടാകം പോലെയുമാണ്, ലോകത്തുള്ള എല്ലാ കാര്യങ്ങളെയും കുറിച്ചു നമ്മള്‍ ചിന്തിക്കുന്നു. ചിന്താ തരംഗങ്ങള്‍ കൊണ്ടു കലുഷിതമാണ് ഈ തടാകം. ഈ ചിന്തകള്‍ ഇല്ലാതാവുമ്പോള്‍ തടാകത്തിന്റെ അടിത്തട്ടു വരെ നന്നായി കാണാന്‍ പറ്റുന്നു. മനസ്സു നിശ്ചലമാകുമ്പോള്‍ ആണ് ‘ഞാന്‍’ എന്ന അസ്തിത്വം എന്താണെന്ന് നമുക്ക് തിരിച്ചറിയാന്‍ പറ്റുക.

മനസ്സിനെ ചിന്തകളില്‍ നിന്നു മോചിപ്പിക്കാന്‍ കഠിനമായ പരിശ്രമം വേണം. അതിനുള്ള വഴിയാണ് ധ്യാനം. ഒരു കാലത്ത് ഹിന്ദുവിന്റെ ദിനചര്യയുടെ ഭാഗവും അവന്റെ ഏറ്റവും ശ്രേഷ്ഠമായ ആചാരവും ആയിരുന്നു ധ്യാനം.

ധ്യാനം എന്നാല്‍ ധീ (ബുദ്ധി) കൊണ്ടുള്ള യാനം, യാത്ര ആണ്. എങ്ങോട്ടുള്ള യാത്ര ? ഞാന്‍ ആരാണെന്ന് അറിയാനുള്ള യാത്ര. പുറത്തേക്കുള്ള നോട്ടം പുറം ലോകത്തെക്കുറിച്ചുള്ള ധാരണകളും സങ്കല്പങ്ങളുമാണ് മനസ്സില്‍ ഉണ്ടാക്കുന്നത്. അകത്തേക്ക് നോക്കുമ്പോഴാണ് അവനവന്‍ ആരാണെന്ന് അറിയാന്‍ കഴിയുക.

ആ തിരിച്ചറിവ് തരുന്ന ആഹ്ലാദം അനന്തമാണത്രെ! അന്തര്‍മുഖ സമാരാധ്യ എന്നാണല്ലോ ലളിതാ സഹസ്രനാമത്തിലും പറയുന്നത്. പുറത്തേക്കു നോക്കിയല്ല, അകത്തേക്ക് നോക്കിയാണ് ഈശ്വരനെ കാണേണ്ടത്. അതിനുള്ള ഉപായമാണ് ധ്യാനം.

അഞ്ചു മിനുട്ടു കണ്ണടച്ചിരുന്നു നോക്കൂ.. എത്ര സമയം മനസ്സില്‍ ഒരു ചിന്തയും കൂടാതെ ഇരിക്കാന്‍ പറ്റുമെന്നു ശ്രമിക്കൂ.. അപ്പോഴറിയാം ധ്യാനമെന്നു പറയുന്നതു കുട്ടിക്കളിയല്ല എന്ന്. അഞ്ചു മിനിറ്റ് ധ്യാനിച്ചാല്‍ ഒരു ദിവസം മുഴുവന്‍ പൂജകളും ജപവും ചെയ്തതില്‍ കൂടുതല്‍ ആധ്യാത്മിക ഊര്‍ജ്ജം നമുക്കുണ്ടാകും.

ചിട്ടയായ ധ്യാനത്തിലൂടെ നമ്മുടെ സ്വഭാവവും ജീവിതവീക്ഷണങ്ങള്‍ തന്നെയും മാറി എല്ലാം പോസിറ്റീവ് ആകുന്നതു കാണാന്‍ കഴിയും. ദിവസവും ഒരേ സമയത്ത്, രാവിലെയോ വൈകിട്ടോ, ഒരേ സ്ഥലത്തു വച്ച്, പൂജാമുറിയിലോ, ടെറസിലോ, ഉദ്യാനത്തിലോ ഒക്കെയാവാം.

ധ്യാനം പരിശീലിക്കുവാന്‍
ചമ്രം പടിഞ്ഞോ, പദ്മാസനം, സുഖാസനം, വജ്രാസനം പോലെയുള്ള രീതിയിലോ ഇരിക്കാം. നട്ടെല്ലു നിവര്‍ന്നിരിക്കണം. കൈകള്‍ ജ്ഞാന മുദ്രയില്‍ വയ്‌ക്കുക, തള്ളവിരലും ചൂണ്ടുവിരലും തുമ്പുകള്‍ മുട്ടിച്ചു മറ്റു വിരലുകള്‍ നിവര്‍ത്തി കാല്‍മുട്ടുകളില്‍ ചേര്‍ത്തു വയ്‌ക്കണം.

കൈകള്‍ മലര്‍ത്തി വലതു കൈ മുകളില്‍ വരുന്നപോലെ മടിയില്‍ വയ്‌ക്കുകയും ആവാം. കണ്ണുകളടച്ചു പുരികങ്ങള്‍ക്കു നടുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ഇഷ്ടദേവതയെ ഓര്‍ത്തു ധ്യാനം തുടങ്ങാം. ചില ശ്ലോകങ്ങള്‍ക്കു ധ്യാനശ്ലോകം എന്നു പറയുന്നതുതന്നെ ദേവതയുടെ ഒരു പ്രത്യേക ഭാവത്തെ ഓര്‍മ്മിപ്പിക്കാനുള്ള ക്രമം ആയിട്ടാണ്.

കിരീടത്തിന്റെ തുമ്പു മുതല്‍ പാദത്തിലെ നഖങ്ങള്‍ വരെയുള്ള കേശാദി പാദം രീതിയിലോ തിരിച്ചോ സങ്കല്പിച്ചു ധ്യാനിക്കാം. മനസ്സില്‍ ഒരു ബിംബത്തെയോ സങ്കല്പത്തെയോ ഓര്‍ത്ത് ധ്യാനിക്കുന്നതിനു സവികല്പ ധ്യാനം എന്നു പറയും.

ഇതിലും ശ്രേഷ്ഠമാണ് നിര്‍വ്വികല്പ ധ്യാനം. ഒരുതരത്തിലുള്ള ചിന്തകളും ഇല്ലാതെ മനസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കുകയാണ് ഇതിലെ രീതി. കണ്ണടച്ചിരിക്കുമ്പോള്‍ മനസ്സില്‍ എന്തു തോന്നിയാലും ഞാന്‍ ‘ഇതല്ല, ഇതല്ല’ (നേതി നേതി) എന്നു നിരാകരിക്കണം. നന്നായി പരിശ്രമിച്ചാല്‍ മനസ്സ് തിരകളടങ്ങി ശാന്തമാകുന്ന തടാകം പോലെ തെളിയും.

ഈ അവസ്ഥക്കാണ് സമാധി എന്നു പറയുക (ഈ വാക്കിനെ തെറ്റിദ്ധരിച്ചു സമാധി എന്നാല്‍ മരണമോ ശവകുടീരമോ എന്നൊക്കെ ആയി പറയുന്നുണ്ട് ).

അങ്ങനെ എത്ര നേരം ഇരിക്കാമോ അത്രയും നന്ന്. ഈ അവസ്ഥയില്‍ ചിന്തകളുടെ മാറാലകള്‍ കൊണ്ടു മൂടിയ മനസ്സിന്റെ സ്ഫടികകൂടിനുള്ളില്‍ എന്നിലെ എന്നെ കാണാനാവും.
അതിലും വലിയ ഒരു ആദ്ധ്യാത്മിക അനുഭവം വേറെയില്ല എന്ന് ഉപനിഷത്തുകളും യോഗശാസ്ത്രവും നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ ഒരവസ്ഥയില്‍ ഈശ്വരനും താനും
രണ്ടല്ല എന്ന അദ്വൈതബോധം ഉണ്ടാവുന്നു. ഇതിലേക്ക് എത്തിച്ചേരാനുള്ള ആദ്യപടികള്‍ മാത്രമാണ് ജപവും പൂജയും സാധനകളും എല്ലാം.

 

Tags: Indian CultureHinduismBhakthiThe power of chanting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

Samskriti

കുണ്ഡലിനി ശക്തിയെക്കുറിച്ചറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.