കോട്ടയം : നഗരസഭ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മുന്‍ ജീവനക്കാരന്‍ അഖില്‍ സി. വര്‍ഗീസിനെ കോട്ടയം നഗരസഭയില്‍ എത്തിച്ച് തെളിവെടുത്തു.
ഇന്‍സ്‌പെക്ടര്‍ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിന് കൊണ്ടു വന്നത്. കോട്ടയം വിജിലന്‍സ് കോടതി 5 ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് അനുവദിച്ചത്.അഖില്‍ പണം വകമാറ്റാനായി ഉപയോഗിച്ച രേഖകള്‍, ഇമെയില്‍ വിവരങ്ങള്‍ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു.
2020 മാര്‍ച്ച് മുതല്‍ 2023 കാലയളവില്‍ ക്ലര്‍ക്കായി ജോലിയിലിരിക്കെ നഗരസഭയുടെ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും 2.39 കോടി രൂപ സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തുകയായിരുന്നു.ഒരുവര്‍ഷമായി ഒളിവിലായിരുന്ന ഇയാളെ കൊല്ലത്തെ ഒരു ലോഡ്ജില്‍നിന്നാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
















