ഗോരഖ്പൂർ (യുപി): അയോധ്യ ശ്രീരാമജന്മഭൂമിയിലെ മഹാക്ഷേത്രം കണ്ട് അഭിമാനിക്കാത്തവരുണ്ടെങ്കിൽ, അവർ ഭാരതീയരോ എന്നുപോലും സംശയിക്കേണ്ടിവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
മഹന്ത് ദിഗ്‌വിജയനാഥിന്റെ 56-ാം സമാധിവാർഷികവും മഹന്ത് അവൈദ്യനാഥിന്റെ 11-ാം സമാധിവാർഷികവും സംബന്ധിച്ച ചടങ്ങിൽ പ്രതിവാര സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“ഇന്ന്, അയോധ്യയിലെ ശ്രീരാമജന്മഭൂമിയിലെ മഹാക്ഷേത്രം കണ്ട് ഭാരതത്തിൽ ആരാണ് അഭിമാനിക്കാത്തത്? അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ, അവർ ഭാരതീയരാണോ എന്നുതന്നെ സംശയിക്കണം,” ആദിത്യനാഥ് പറഞ്ഞു.
















