കൊച്ചി: ജില്ലാ ക്ഷീരസംഗമത്തിന് ഹലാല്‍ ഭക്ഷണം നല്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍. ഒക്‌ടോബര്‍ 3, 4 തീയതികളില്‍ പെരുമ്പാവൂര്‍ പോഞ്ഞാശേരിയില്‍ നടക്കുന്ന ജില്ലാ ക്ഷീരസംഗമത്തിന് ഹലാല്‍ ചിക്കന്‍ ബിരിയാണി നല്കുന്നതിനായിട്ടാണ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷെഫീനയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് ഹലാല്‍ ചിക്കന്‍ ബിരിയാണി ഒരുക്കുന്നതെന്നാണ് വിവരം.
മൂന്നാം തീയതി ആദ്യ ദിവസം 400 പേര്‍ക്ക് ഹലാല്‍ ചിക്കന്‍ ബിരിയാണിയും 100 പേര്‍ക്ക് ബിരിയാണി റൈസും ചില്ലിഗോബിയും 500 പേര്‍ക്ക് ഐസ്‌ക്രീമുമാണ്. നാലാം തീയതി ഹലാല്‍ ചിക്കന്‍-65 ആയിരം പേര്‍ക്കുമാണ് തയാറാക്കുന്നത്. ഇതിനാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 19നാണ്. കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ആഫീസില്‍ നിന്നോ വിവരങ്ങള്‍ ലഭിക്കുമെന്നും പറയുന്നുണ്ട്.
ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജമാഅത്ത് ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്. തീവ്രമുസ്ലിം സംഘടനകളുടെ നിര്‍ദേശപ്രകാരമാണ് ഹലാല്‍ ഭക്ഷണം ഒരുക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
















