കോട്ടയം: അയര്‍ലന്‍ഡില്‍ നിന്ന് നാട്ടിലെത്തിയ കോട്ടയം സ്വദേശിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാകത്താനം പുല്ലുകാട്ടുപടി നടപ്പുറത്ത് പരേതനായ പുന്നൂസിന്‌റെ മകന്‍ ജിബു പുന്നൂസ് (49) ആണ് അണ്ണാന്‍കുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്‌ളാറ്റില്‍ മരിച്ചത്. ഒരു മാസമായി ഫ്‌ളാറ്റില്‍ ഒറ്റയ്‌ക്ക് താമസിക്കുകയായിരുന്നു.
ജിബുവിനെ വെളിയില്‍ കാണാഞ്ഞതിനെതുടര്‍ന്ന് ജീവനക്കാര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അയര്‍ലന്‍ഡില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യ: സന്ധ്യ. മക്കള്‍: സാറ, ജുവാന്‍. മാതാവ്: ആനിയമ്മ പുന്നൂസ് (റിട്ട. അധ്യാപിക, എംടി സെമിനാരി സ്‌കൂള്‍, കോട്ടയം)
കോട്ടയം ഡപ്യൂട്ടി കലക്ടര്‍ ജിനു പുന്നൂസ് സഹോദരിയാണ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.
















