കോട്ടയം: ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെടുമണ്ണി കിഴക്കേമുട്ടം പ്രിന്‍സണ്‍ ജോണ്‍സണ്‍ (18) ആണ് മരിച്ചത്.
കറുകച്ചാല്‍ – മണിമല റോഡില്‍ നെടുംകുന്നം കോവേലിയില്‍ ആങ്ങമൂഴിയില്‍ നിന്നും കോട്ടയത്തിനുപോയ ബസും നെടുംകുന്നം ഭാഗത്തുനിന്നും നെടുമണ്ണിക്കുപോയ ബൈക്കും കുട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് യുവാവിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ്ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
















