Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും ആദ്യത്തെ ഹൈപ്പര്‍ സ്പോര്‍ട്ട് സ്കൂട്ടറുമായ ടിവിഎസ് എന്‍ടോര്‍ക് 150 പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2025, 07:00 pm IST
in Automobile

കൊച്ചി: ഇരുചക്ര- മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ ആഗോള മുന്‍നിര കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം), ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഹൈപ്പര്‍ സ്പോര്‍ട്ട് സ്കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക് 150 വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റെല്‍ത്ത് വിമാനങ്ങളുടെ രൂപകല്‍പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ സ്കൂട്ടറിന് 149.7സിസി റേസ് ട്യൂണ്‍ ചെയ്ത എഞ്ചിനാണ് കരുത്ത് പകരുന്നത്. പുതിയ തലമുറയിലെ റൈഡര്‍മാരെ ലക്ഷ്യമിട്ട് ഉയര്‍ന്ന പ്രകടനവും സ്പോര്‍ട്ടി സൗന്ദര്യവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ടിവിഎസ് എന്‍ടോര്‍ക് 150 രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യയൊട്ടാകെ 1,19,000 രൂപ എക്സ്ഷോറൂം പ്രത്യേക പ്രാരംഭ വിലയില്‍ പുതിയ എന്‍ടോര്‍ക് മോഡല്‍ ലഭ്യമാകും.

എപ്പോഴും അത്ഭുതം ജനിപ്പിക്കുന്ന ടിവിഎസ് എന്‍ടോര്‍ക്കിന്റെ പ്രയാണത്തിന് ഒരു ഭാവി മുതല്‍ക്കൂട്ടായിരിക്കും ഈ പുതിയ സ്കൂട്ടര്‍. ഇതിലുള്ള മള്‍ട്ടി പോയിന്‍റ് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എയറോഡൈനാമിക് വിങ്ലെറ്റുകള്‍, കളേര്‍ഡ് അലോയ് വീലുകള്‍, സിഗ്നേച്ചര്‍ മഫ്ളര്‍ നോട്ട് എന്നിവ ഇതിന്റെ റേസിങ് ഡിഎന്‍എക്ക് ഊന്നല്‍ നല്‍കുമ്പോള്‍, അലക്സ, സ്മാര്‍ട്ട് വാച്ച് എന്നിവയുമായുള്ള സംയോജനവും ലൈവ് ട്രാക്കിങ്, നാവിഗേഷന്‍, ഒടിഎ അപ്ഡേറ്റുകള്‍ എന്നിവയുള്‍പ്പെടെ 50ലധികം സ്മാര്‍ട്ട് ഫീച്ചറുകളുള്ള ഹൈ-റെസല്യൂഷന്‍ ടിഎഫ്ടി ക്ലസ്റ്ററും ഈ വിഭാഗത്തിലെ ഏറ്റവും നൂതനമായ സ്കൂട്ടറാക്കി ടിവിഎസ് എന്‍ടോര്‍ക് 150നെ മാറ്റുന്നു.

രണ്ട് ദശലക്ഷത്തിലധികം എന്‍ടോര്‍ക്കിയന്‍സും 50 സ്വയം നിയന്ത്രിത റൈഡ് ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളുമാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും ഐതിഹാസികവുമായ ഓട്ടോമോട്ടീവ് ബ്രാന്‍ഡുകളിലൊന്നിനും അതിന്റെ റൈഡര്‍മാര്‍ക്കും ഇടയില്‍ കെട്ടിപ്പടുത്തിരിക്കുന്ന ബന്ധത്തെ നിര്‍വചിക്കുന്നതതെന്ന് ലോഞ്ചിങ് ചടങ്ങില്‍ സംസാരിച്ച ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റും കമ്മ്യൂട്ടര്‍ ആന്‍ഡ് ഇവി ബിസിനസ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് മീഡിയ ഹെഡുമായ അനിരുദ്ധ ഹല്‍ദര്‍ പറഞ്ഞു. ശ്രദ്ധേയമായ രൂപകല്‍പന, മികച്ച പ്രകടനം, പുതിയ സാങ്കേതികവിദ്യ എന്നിവയുടെ പര്യായമാണ് ടിവിഎസ് എന്‍ടോര്‍ക്. ജെന്‍ സീയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഉയര്‍ന്ന പ്രകടനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിറവേറ്റാന്‍ രൂപകല്‍പന ചെയ്തിട്ടുള്ളതാണ് പുതിയ ടിവിഎസ് എന്‍ടോര്‍ക് 150. ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ സ്പോര്‍ട്ട് സ്കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക് 150 അതിന്റെ ഹൈപ്പര്‍ ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ഹൈപ്പര്‍ ട്യൂണ്‍ഡ് പെര്‍ഫോമന്‍സും ഹൈപ്പര്‍ കണക്റ്റഡ് ടെക്കും ഉപയോഗിച്ച് അതിന്റെ റൈഡര്‍മാരെ ത്രസിപ്പിക്കുകയും ടിവിഎസ് എന്‍ടോര്‍ക് ബ്രാന്‍ഡ് ഫ്രാഞ്ചൈസിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കരുത്തുറ്റ പ്രകടനം

7,000 ആര്‍പിഎമ്മില്‍ 13.2 പിഎസ് പവറും 5,500 ആര്‍പിഎമ്മില്‍ 14.2 എന്‍എം ടോര്‍ക്കും നല്‍കുന്ന 149.7സിസി, എയര്‍-കൂള്‍ഡ്, ഒ3സി ടെക് എഞ്ചിനാണ് ടിവിഎസ് എന്‍ടോര്‍ക് 150ക്ക് കരുത്തേകുന്നത്. വെറും 6.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കി.മീ/മണിക്കൂര്‍ വരെ വേഗത കൈവരിക്കാനും 104 കി.മീ/മണിക്കൂര്‍ ടോപ്പ് സ്പീഡിലെത്താനും ഇതിന് സാധിക്കും. ഈ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ സ്കൂട്ടര്‍ കൂടിയാണിത്.

സ്പോര്‍ട്ടിയും ഭാവി അനുസൃതവുമായ ഡിസൈന്‍

സ്റ്റെല്‍ത്ത് എയര്‍ക്രാഫ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പന ചെയ്ത ടിവിഎസ് എന്‍ടോര്‍ക് 150യില്‍ മള്‍ട്ടി-പോയിന്‍റ് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, സ്പോര്‍ട്ടി ടെയില്‍ ലാമ്പുകള്‍, എയറോഡൈനാമിക് വിങ്ലെറ്റുകള്‍, സിഗ്നേച്ചര്‍ ശബ്ദത്തോടുകൂടിയ സ്റ്റബ്ബി മഫ്ളര്‍, അനലംകൃതമായ ഹാന്‍ഡില്‍ബാര്‍, കളേര്‍ഡ് അലോയ് വീലുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

  • ആക്രമണാത്സുകവും വേഗതയ്‌ക്കായി തയ്യാറെടുത്തതുമായ പോസുള്ള ഫോര്‍വേഡ്-ബയസ്ഡ് സ്റ്റാന്‍സ്.
  • എയറോഡൈനാമിക് കാര്യക്ഷമതയ്‌ക്കും വിഷ്വല്‍ സ്പീഡിനുമായി മെനഞ്ഞെടുത്ത അമ്പടയാളം പോലെയുള്ള മുന്‍വശത്തെ രൂപം.
  • റൈഡറുടെ നിയന്ത്രണം വര്‍ധിപ്പിക്കുകയും റൈഡിങിന് മികച്ച അനുഭവം നല്‍കുകയും ചെയ്യുന്ന അനലംകൃതമായ മോട്ടോര്‍സൈക്കിള്‍ സ്റ്റൈല്‍ ഹാന്‍ഡില്‍ബാര്‍.
  • റേസ്-ബ്രേഡ് സ്വത്വം ഊട്ടിയുറപ്പിക്കുന്ന ജെറ്റ്-ഇന്‍സ്പയേര്‍ഡ് വെന്‍റുകളും ഇന്‍റഗ്രേറ്റഡ് വിങ്ലെറ്റുകളും.
  • മികച്ച പ്രകാശം നല്‍കുന്ന മള്‍ട്ടിപോയിന്‍റ് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍.
  • വേറിട്ടതും മെച്ചപ്പെട്ട ദൃശ്യപരതയ്‌ക്കായി രൂപകല്‍പന ചെയ്തതുമായ സിഗ്നേച്ചര്‍ ‘ടി’ ടെയില്‍ ലാമ്പ്.
  • ഗെയിമിങ് കണ്‍സോള്‍ പ്രചോദിതമായ ഹൈ-റെസല്യൂഷന്‍ ടിഎഫ്ടി.
  • സ്പോര്‍ട്ട്-ട്യൂണ്‍ഡ് സസ്പെന്‍ഷന്‍, ഭാരം കുറഞ്ഞ അലോയ്‌കള്‍, സ്പോര്‍ട്ടി സ്വഭാവം ദൃശ്യപരമായും പ്രവര്‍ത്തനപരമായും ഉറപ്പിക്കുന്ന പെര്‍ഫോമന്‍സ് എക്സ്ഹോസ്റ്റ്.

പുതിയ കാലത്തെ റൈഡര്‍ക്കായുള്ള അനേകം സാങ്കേതിക ഫീച്ചറുകള്‍

ഹൈ-റെസല്യൂഷന്‍ ടിഎഫ്ടി ക്ലസ്റ്ററും ടിവിഎസ് സ്മാര്‍ട്ട്കണക്റ്റും ഉള്‍ക്കൊള്ളുന്ന ടിവിഎസ് എന്‍ടോര്‍ക് 150, അലക്സ ആന്‍ഡ് സ്മാര്‍ട്ട് വാച്ച് ഇന്‍റഗ്രേഷന്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, വെഹിക്കിള്‍ ട്രാക്കിങ്, അവസാനമായി പാര്‍ക്ക് ചെയ്ത സ്ഥലം, കോള്‍/മെസ്സേജ്/സോഷ്യല്‍ മീഡിയ അലേര്‍ട്ടുകള്‍, റൈഡ് മോഡുകള്‍, ഒടിഎ അപ്ഡേറ്റുകള്‍, കസ്റ്റം വിഡ്ജെറ്റുകള്‍ എന്നിവയുള്‍പ്പെടെ 50ലധികം കണക്റ്റഡ് ഫീച്ചറുകള്‍ നല്‍കുന്നു. 4-വേ നാവിഗേഷന്‍ സ്വിച്ചും ഇന്‍റഗ്രേറ്റഡ് ടെലിമാറ്റിക്സും ഉള്ള അഡാപ്റ്റീവ് ടിഎഫ്ടി ഡിസ്പ്ലേ ടിവിഎസ് എന്‍ടോര്‍ക് 150യെ ഇന്ത്യയിലെ ഏറ്റവും നൂതനമായ സ്കൂട്ടര്‍ ഇന്‍റര്‍ഫേസാക്കി മാറ്റുന്നു.

സുരക്ഷയും സൗകര്യവും

എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ (സെഗ്മെന്‍റില്‍ ആദ്യത്തേത്), ക്രാഷ് ആന്‍ഡ് തെഫ്റ്റ് അലേര്‍ട്ടുകള്‍, ഹസാര്‍ഡ് ലാമ്പുകള്‍, എമര്‍ജന്‍സി ബ്രേക്ക് മുന്നറിയിപ്പ്, ഫോളോ-മീ ഹെഡ്ലാമ്പുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ സ്കൂട്ടര്‍ റൈഡറെ ഏറെ ആത്മവിശ്വാസത്തോടെ റൈഡിങിന് അനുവദിക്കും. ടെലിസ്കോപ്പിക് സസ്പെന്‍ഷന്‍, ക്രമീകരിക്കാവുന്ന ബ്രേക്ക് ലിവറുകള്‍, പേറ്റന്‍റ് നേടിയ ഇ-ഇസെഡ് സെന്‍റര്‍ സ്റ്റാന്‍ഡ്, 22 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്റ്റോറേജ് എന്നിവയിലൂടെ മികച്ച സൗകര്യവും ടിവിഎസ് എന്‍ടോര്‍ക് 150 ഉറപ്പാക്കുന്നു.

രണ്ട് വകഭേദം, മൂന്ന് നിറങ്ങള്‍

ടിവിഎസ് എന്‍ടോര്‍ക് 150 രണ്ട് വേരിയന്‍റുകളില്‍ ലഭ്യമാകും:

  • ടിവിഎസ് എന്‍ടോര്‍ക് 150-സ്റ്റെല്‍ത്ത് സില്‍വര്‍, റേസിങ് റെഡ്, ടര്‍ബോ ബ്ലൂ
  • ടിവിഎസ് എന്‍ടോര്‍ക് 150 വിത്ത് ടിഎഫ്ടി ക്ലസ്റ്റര്‍- നൈട്രോ ഗ്രീന്‍, റേസിങ് റെഡ്, ടര്‍ബോ ബ്ലൂ
Tags: TVSNTorq 150first hyper sport scooter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്, ഇഎംഐ സൗകര്യവും ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം

ബിഎംഡബ്ല്യു മോട്ടോറാഡ് മേധാവി മാര്‍കസ് സ്ക്രാം ഇലക്ട്രിക് ബൈക് ഓടിക്കുന്നു. ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ രാധാകൃഷ്ണന്‍ സമീപം (വലത്ത്)
Business

ബൈക്കിനും സ്കൂട്ടറിനും ഇടയിലുള്ള അതിര്‍ത്തി മായ്‌ക്കുന്ന ബിഎംഡബ്ല്യു സിഇ02; ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണം തുടങ്ങി ടിവിഎസ്

Business

ടാറ്റാ, മഹീന്ദ്ര, ഗോയങ്ക, അപ്പോളോ,ടിവിഎസ് : അഗ്‌നിപഥ് പദ്ധതിയ്‌ക്ക് പിന്തുണ അറിയിച്ച് വ്യവസായ ലോകം

India

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബിഎസ്എന്‍എല്‍ 4ജി വഴിത്തിരിവാകും; ഫിന്‍ടെക് രംഗത്ത് ഇന്ത്യ കുതിക്കുന്നു; 2030ല്‍ മേധാവിത്വം നേടുമെന്നും വിദഗ്ധര്‍

Business

ടിവിഎസ് എന്‍ടോര്‍ക്ക് 125എക്‌സ്ടി അവതരിപ്പിച്ചു; അറുപതിലധികം ഹൈടെക്ക് ഫീച്ചറുകള്‍; വിലയും കുറവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.