കൊച്ചി: പതിനേഴുകാരിയുടെ പ്രസവത്തിന് പിന്നാലെ ആൺസുഹൃത്ത് പിടിയിൽ. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് ആൺസുഹൃത്ത് പിടിയിലായിരിക്കുന്നത്. എറണാകുളം കറുകപ്പള്ളി സ്വദേശി അലിഫ് അഷ്കറിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്‌തത്.
പീഡനത്തിന് ഇരയായ പെൺകുട്ടി താൻ ഗർഭിണിയാണെന്ന വിവരം വീട്ടുകാരെ അറിയിച്ചില്ല. മാസങ്ങൾക്ക് ശേഷമാണ് ഈ വിവരം വീട്ടുകാർ അറിഞ്ഞത്. കളമശ്ശേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ വെച്ചാണ് പെൺകുട്ടി പ്രസവിച്ചത്. പിന്നാലെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ ആൺസുഹൃത്തായ അലിഫ് അഷ്‌കർ വിവരമറിഞ്ഞ് ഒളിവിൽ പോയി. കൊച്ചി സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തിയ പോലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
















