കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മകളെ കണ്ടു മടങ്ങിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. കാപ്പാട് മാട്ടുമ്മല്‍ നിസാര്‍ (42) ആണ് മരിച്ചത്. ചേവരമ്പലം ബൈപ്പാസിലുണ്ടായ അപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ നിസാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അനൂറ കൊയിലാണ്ടി. മക്കള്‍: ആയിഷ നാദറ (തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥിനി), നൂഹ സല്ല, ഐന്‍ അല്‍ സബ. അടുത്തിടെയാണ് നിസാറും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്.
















