ന്യൂദല്‍ഹി: പുതിയ ജിഎസ്ടി പരിഷ്‌കരണത്തിന്‌റെ ഗുണം പൂര്‍ണ്ണമായും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുംവിധം ഉത്പന്നങ്ങളുടെ വില കുറയ്‌ക്കാന്‍ സന്നദ്ധമായി പ്രമുഖ കമ്പനികള്‍. പരിഷ്‌കരണത്തിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് വ്യവസായികളുടെ സംഘടനയായ കോണ്‍ഫഡേറഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും വ്യക്തമാക്കി. ഏറ്റവുമടുത്ത ഉല്‍സവ സീസണില്‍തന്നെ വില കുറയുമെന്ന് അമുല്‍, ബ്രിട്ടാനിയ, സോണി, കോള്‍ഗേറ്റ്, എച്ച്‌യുഎല്‍ എന്നീ കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.
ജിഎസ്ടി കുറച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചുകൊണ്ട് കോണ്‍ഫഡേറഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പത്ര പരസ്യവും നല്‍കിയിരുന്നു. ജിഎസ്ടി പരിഷ്‌കരണം അഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്തുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ജിഎസ്ടി പരിഷ്‌കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. പരിഷ്‌കരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും.
















