Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെമികണ്ടക്ടര്‍ രംഗത്തെ സംസ്ഥാനത്തിന്റെ സാധ്യതകള്‍ അവതരിപ്പിച്ച്  സെമികോണ്‍ ഇന്ത്യ 2025-ല്‍ കേരളത്തിലെ ഐടി സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 07:24 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സെമികണ്ടക്ടര്‍ കേന്ദ്രമായി സംസ്ഥാനത്തെ ഉയര്‍ത്താനുള്ള സാധ്യതകള്‍ അവതരിപ്പിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ‘സെമികോണ്‍ ഇന്ത്യ 2025 കോണ്‍ക്ലേവില്‍’ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഐടി പ്രതിനിധി സംഘം. മേഖലയിലെ നവീകരണവും പ്രാഗത്ഭ്യവും തന്ത്രപരമായ സഹകരണങ്ങളും വികസിപ്പിച്ചെടുക്കുന്നതില്‍ സംസ്ഥാനത്തിനുള്ള ആഭിമുഖ്യം സംഘം പ്രകടിപ്പിച്ചു.

ആഗോള സെമികണ്ടക്ടര്‍ വിതരണ ശൃംഖലയില്‍ ഇന്ത്യയെ വിശ്വസ്ത പങ്കാളിയാക്കുക എന്നതായിരുന്നു സെപ്റ്റംബര്‍ 2 മുതല്‍ 4 വരെ രാജ്യതലസ്ഥാനത്തെ യശോഭൂമിയില്‍ നടന്ന നാലാം പതിപ്പിന്റെ ലക്ഷ്യം.

ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സ്പെഷ്യല്‍ സെക്രട്ടറി സാംബശിവ റാവുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഐടി വിദഗ്ധരായ വിഷ്ണു വി നായര്‍, പ്രജീത് പ്രഭാകരന്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. അലക്സ്, മേക്കര്‍ വില്ലേജ് സിഇഒ വെങ്കട്ട് രാഘവേന്ദ്ര എന്നിവര്‍ ഉണ്ടായിരുന്നു.

ആഗോള നേതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക് രംഗത്തെ പ്രതിനിധികള്‍, നവീന ആശയങ്ങളുള്ളവര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് രാജ്യത്തെ സെമികണ്ടക്ടര്‍ മേഖലയുടെ ഭാവി കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്തു.

ഇന്നറ്റെറ, സെയിന്‍റ്-ഗോബെയ്ന്‍, അപ്ലൈഡ് മെറ്റീരിയല്‍സ്, എഎംഡി, സിറാന്‍ എഐ സൊല്യൂഷന്‍സ്, എച്ച്ടിഎല്‍ ബയോഫാര്‍മ, ഹണിവെല്‍, മൈക്രോണ്‍ ആന്‍ഡ് ലാം റിസര്‍ച്ച് തുടങ്ങിയ ആഗോള പ്രമുഖമായ ഡീപ്-ടെക് കമ്പനികളുമായി പ്രതിനിധി സംഘം ചര്‍ച്ച നടത്തി.

സെമികണ്ടക്ടര്‍ ഡിസൈന്‍, അഡ്വാന്‍സ്ഡ് പാക്കേജിംഗ്, എഐ അധിഷ്ഠിത നവീകരണം എന്നീ മേഖലകളുടെ കേന്ദ്രമായി സംസ്ഥാനത്തിന് മാറുന്നതിനുള്ള സാധ്യതകള്‍ക്ക് ഈ ചര്‍ച്ചകള്‍ കരുത്തുപകരുന്നതായി സാംബശിവ റാവു പറഞ്ഞു.

ഈ രംഗത്തെ ലോകത്തിലെ മുന്‍നിരക്കാരുമായി സഹകരണം സാധ്യമാകുമെന്നതില്‍ അതിയായ സന്തോഷമുണ്ട്. ഉയര്‍ന്ന പ്രതിഭാ സമ്പത്ത്, സജീവമായ നയപിന്തുണ, വികസിച്ചു വരുന്ന ഇലക്ട്രോണിക്സ് ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ഇക്കോസിസ്റ്റം എന്നിവയാല്‍ സമ്പന്നമായ കേരളത്തിന് രാജ്യത്തെ സെമികണ്ടക്ടര്‍ ലക്ഷ്യങ്ങള്‍ക്ക് ഗണ്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സെമികണ്ടക്ടര്‍ മിഷനും ആഗോള സെമികണ്ടക്ടര്‍ വ്യവസായ സംഘടനയായ സെമിയും ചേര്‍ന്നാണ് സെമികോണ്‍ ഇന്ത്യ 2025 സംഘടിപ്പിച്ചത്.

Tags: semiconductor sectorSemicon India 2025Kerala IT team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമികണ്ടക്‌ടർ ഗ്ലോബൽ ഹബ്ബാകാൻ ഇന്ത്യ: ആദ്യ മെയ്‌ഡ്-ഇൻ-ഇന്ത്യ ചിപ്പുകൾ നരേന്ദ്ര മോദിക്ക് കൈമാറി

India

സെമി കണ്ടക്ടര്‍ വിപണിയില്‍ ഭാരതം മുന്നേറുന്നു: മോദി

Main Article

സെമികണ്ടക്ടര്‍ മേഖലയില്‍ ഭാരതത്തിന്റെ വികസനക്കുതിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.