Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദ്യോക്കോവിച്ച് സെമിയില്‍, സബലെങ്കയ്‌ക്ക് വാക്കോവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 01:59 pm IST
in Sports

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ കടുത്ത പരീക്ഷണം അതിജീവിച്ച് സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ടെയ്‌ലര്‍ ഫ്രിട്‌സിനെ കീഴടക്കിയത് കിണഞ്ഞ് ശ്രമിച്ച്. നാല് സെറ്റ് പോരാട്ടത്തിനൊടുവിലാണ് ഏറ്റവും അധികം ഗ്രാന്‍ഡ് സ്‌ലാം കിരീടം നേടിയ വമ്പന്‍ താരത്തിന്റെ വിജയം.

ആദ്യ രണ്ട് സെറ്റ് വിജയിച്ച ദ്യോക്കോവിച്ച മൂന്നാം സെറ്റ് നഷ്ടപ്പെടുത്തി. തൊട്ടടുത്ത സെറ്റ് വീണ്ടും തികഞ്ഞ പോരാട്ട വീര്യത്തോടെ പൊരുതി സെറ്റും മത്സരവും സെര്‍ബിയന്‍ താരം സ്വന്തം പേരിലാക്കി.

നാളെ നടക്കുന്ന സെമിയില്‍ രണ്ടാം സീഡ് താരം കാര്‍ലോസ് അല്‍കാരസിനെയാണ് ദ്യോക്കോവിച്ചിന് നേരിടേണ്ടത്. ക്വാര്‍ട്ടറില്‍ യിരി ലഹേക്കയെ ആണ് അല്‍കാരസ് തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റ് വിജയമാണ് അല്‍കാരസ് നേടിയത്. സെമിയില്‍ ദ്യോക്കോവിച്ചിന് അല്‍കാരസിനെ തോല്‍പ്പിക്കാനായില്ലെങ്കില്‍ സീസണില്‍ തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ് സ്‌ലാമിലും യാനിക് സിന്നര്‍-അല്‍കാരസ് ഫൈനലിന് കളമൊരുങ്ങും. ഇന്ന് വെളുപ്പിനാണ് സിന്നര്‍ ക്വാര്‍ട്ടര്‍ പോരിനിറങ്ങുക. സ്വന്തം നാട്ടുകാരനും പത്താം സീഡ് താരവുമായ ലോറെന്‍സോ മുസേറ്റി ആണ് എതിരാളി.

വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ മാര്‍ക്കെറ്റ വോന്‍ഡ്രുസോവയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി കാത്തിരുന്ന ഒന്നാം സീഡ് താരം അരീന സബലെങ്കയ്‌ക്ക് സെമിയിലേക്ക് വാക്കോവര്‍ ലഭിച്ചു. മാര്‍ക്കെറ്റ പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു വാക്കോവര്‍. പരിക്ക് കാരണമാണ് മാര്‍ക്കെറ്റ വോന്‍ഡ്രുസോവ പിന്‍മാറിയത്. നാളെ സെമിയില്‍ അമേരിക്കന്‍ താരം ജെസീക്ക പെഗ്യൂല ആണ് വോന്‍ഡ്രുസോവയുടെ എതിരാളി. ടൂര്‍ണമെന്റിലെ നാലാം സീഡ് താരമായ പെഗ്യൂല ക്വാര്‍ട്ടറില്‍ ബാര്‍ബോറ ക്രെയ്‌സിക്കോവയെ നേരിട്ടുള്ള സെറ്റിന് തകര്‍ത്താണ് സെമിയിലെത്തിയിരിക്കുന്നത്. വമ്പന്‍ താരങ്ങളെ അട്ടിമറിച്ചെത്തിയ ടെയ്‌ലര്‍ ടൗണ്‍സെന്‍ഡിനെ കീഴടക്കിയ ക്രെയ്‌സിക്കോവ പെഗ്യൂലയ്‌ക്ക് മുന്നില്‍ മത്സരം അടിയറ വയ്‌ക്കുകയായിരുന്നു.

ഇന്ന് വെളുപ്പിന് നടക്കുന്ന വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാന്‍ താരം നവോമി ഒസാക്കയും കരോലിന മുച്ചോവയും തമ്മില്‍ ഏറ്റുമുട്ടും. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് നവോമി ഒരു ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറുന്നത്.

Tags: Novak DjokovicAryna Sabalenkaus open Tennis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന് നൂറാം വിജയം

Sports

യുഎസ് ഓപ്പണില്‍ യൂക്കി ഭാംബ്രിയുടെ നേട്ടം

Sports

ദ്യോക്കോവിച്ച് സിന്‍സിനാറ്റി ഓപ്പണില്‍ നിന്ന് പിന്മാറി

Sports

ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്

Sports

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.