Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അയ്യപ്പഭക്ത സംഗമം ആശയക്കുഴപ്പത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 12:07 pm IST
in Editorial

ആഗോള അയ്യപ്പ മഹാസംഗമം നടത്തി ഹിന്ദുക്കളെ കബളിപ്പിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താമെന്നുള്ള സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും തന്ത്രത്തിന് കനത്ത തിരിച്ചടിയേറ്റിരിക്കുന്നു. അയ്യപ്പ സംഗമത്തെ പിന്തുണയ്‌ക്കുന്നതായി പറയുന്നവര്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള കടുത്ത അഭിപ്രായ ഭിന്നതകളാണ് സര്‍ക്കാരിന് കീറാമുട്ടി ആയിരിക്കുന്നത്. ശബരിമലയിലെ ആചാര സംരക്ഷണം ഉറപ്പാക്കണമെന്ന ഉപാധികളോടെയാണ് ഹിന്ദു സമൂഹത്തിലെ പ്രമുഖ സമുദായ സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും അയ്യപ്പ സംഗമത്തെ പിന്തുണയ്‌ക്കുമെന്ന് പറഞ്ഞിട്ടുള്ളത്. അതേസമയം സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന കെപിഎംഎസിന്റെ നേതാവും, സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ കണ്‍വീനറുമായ പുന്നല ശ്രീകുമാര്‍ എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും ഉപാധികള്‍ക്ക് വിരുദ്ധമായാണ് സംസാരിക്കുന്നത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന നയത്തില്‍ നിന്ന് പിന്നോട്ടു പോയാല്‍ സര്‍ക്കാരിന് വലിയ വിലനല്‍കേണ്ടി വരുമെന്നാണ് പുന്നല ശ്രീകുമാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിന് പിന്നിലുള്ള സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ മറ്റു പല ഹൈന്ദവ സമുദായ സംഘടനകളും സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ശതകോടീശ്വരന്മാരെ ഈ സംഗമത്തിലേക്ക് ക്ഷണിച്ചുവരുത്തുമ്പോള്‍ അയ്യപ്പസ്വാമിയുടെ പ്രജകളായ വനവാസി സമൂഹത്തോട് സര്‍ക്കാര്‍ ഭ്രഷ്ട് കാണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ആദിവാസി ദളിത് ഗോത്ര സാംസ്‌കാരിക സഭ എന്ന സംഘടന വ്യക്തമാക്കിയിരിക്കുന്നു. ഇങ്ങനെയൊരു സ്ഥിതിവിശേഷം സംജാതമാകുമെന്ന് സര്‍ക്കാര്‍ കരുതിയതല്ല.

ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളതാണ്. ഇതിന്റെ ചുവടുപിടിച്ചാണ് പോലീസിന്റെ സംരക്ഷണയില്‍ ചില യുവതികളെ ശബരിമലയില്‍ എത്തിച്ച് ആചാരലംഘനത്തിനുള്ള ബോധപൂര്‍വ്വമായ ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ഇതിനെതിരെയായിരുന്നു ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലുള്ള വന്‍ പ്രക്ഷോഭം. ഇപ്പോള്‍ വിശ്വാസികള്‍ക്കൊപ്പം ആണെന്ന് അവകാശപ്പെട്ട് അയ്യപ്പഭക്ത സംഗമം നടത്തുന്ന സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം പിന്‍വലിക്കണമെന്നും, വിശ്വാസ സംരക്ഷണത്തിനു വേണ്ടി സമരം ചെയ്തവര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ റദ്ദാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആവശ്യത്തോട് പ്രതികരിക്കാത്തത് സര്‍ക്കാരിന്റെ ദുഷ്ടലാക്ക് പുറത്തുകൊണ്ടുവരുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തിയുള്ള പിണറായി സര്‍ക്കാരിന്റെ കാപട്യവും രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമവും വിശ്വഹിന്ദുപരിഷത്തിനേയും ഹിന്ദു ഐക്യവേദിയേയും പോലുള്ള സംഘടനകള്‍ തുറന്നുകാട്ടുകയും ചെയ്തിരിക്കുന്നു. ഇവിടെ ഒരേസമയം അഴിഞ്ഞുവീഴുന്നത് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും മുഖംമൂടിയാണ്.

യഥാര്‍ത്ഥത്തില്‍ കോടാനുകോടി അയ്യപ്പഭക്തരുടെ വിശ്വാസത്തെ വില്പനച്ചരക്കാക്കുകയാണ് പമ്പാ മണപ്പുറത്തെ അയ്യപ്പഭക്ത സംഗമത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. സമഭാവനയുടെ കേദാരഭൂമിയായ ശബരിമലയേയും പമ്പ തടത്തെയും അപകീര്‍ത്തിപ്പെടുത്തുകയാണ് സര്‍ക്കാരും സിപിഎമ്മും ദേവസ്വം ബോര്‍ഡും. അയ്യപ്പ സംഗമത്തിന് എത്തുന്നവരെ പണം നോക്കി തരംതിരിച്ച് കോടികള്‍ കൊയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമം ഭക്തര്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. പുണ്യപമ്പയുടെ തീരം ഇതിന് വേദിയാക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ദേവസ്വം ബോര്‍ഡുകളെ ഉപയോഗിച്ച് ക്ഷേത്ര സ്വത്ത് കൊള്ളയടിച്ചു കൊണ്ടിരിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഇതും. നിരീശ്വരവാദികളുടെ ഈ കടന്നുകയറ്റത്തെ ചെറുത്തുതോല്‍പ്പിച്ചേ മതിയാവൂ. ഇപ്പോള്‍ അയ്യപ്പ ഭക്തരുടെയും വിശ്വാസികളുടെയും പേരില്‍ ആണയിടുന്ന സിപിഎമ്മിന്റെ ഭൂതകാലം എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും വിശ്വകര്‍മ്മ സഭകളെയും യോഗക്ഷേമ സഭയേയും പോലുള്ള സമുദായ സംഘടനകള്‍ കാണാതെ പോകരുത്.

Tags: Kerala GovernmentSabarimala agitationAyyappa devotee gatheringആഗോള അയ്യപ്പ മഹാസംഗമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.