കൊച്ചി: പെരുമ്പാവൂര്‍ കൂവപ്പടി സര്‍വീസ് സഹകരണ ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30)ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ബാങ്കിന്റെ ഭാഗമായുള്ള ജനസേവന കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരിയാണ് ഇവര്‍.
ബാങ്കിന്റെ മുകള്‍ നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. സാമ്പത്തിക പ്രശ്‌നമാണ് മരണകാരണമെന്നാണ് സംശയം.
മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോടനാട് പൊലീസ് അന്വേഷണം തുടങ്ങി.
















